ശനിയാഴ്‌ച, ഡിസംബർ 09, 2017
ലൗ ജിഹാദ് ആരോപിച്ച് രാജസ്ഥാനിലെ ചുട്ടെരിച്ച കൊലപാതകം; ദൃശ്യങ്ങള്‍ പകര്‍ത്തിയത് 14 കാരന്‍
രാംസമന്ദ്: രാജസ്ഥാനില്‍ 'ലൗ ജിഹാദ്' ആരോപിച്ച് രാജസ്ഥാനില്‍ മുസ്ലീം തൊഴിലാളിയെ ജീവനോടെ ചുട്ടെരിച്ച് പ്രചരിപ്പിച്ച സംഭവം. ദൃശ്യം മൊബൈലില്‍ ചിത്രീകരിച്ചത് 14 കാരനെന്ന റിപ്പോര്‍ട്ട്. കേസിലെ പ്രധാന പ്രതി ശംഭുലാല്‍ റീഗറിന്റെ അനന്തരവനാണ് ഇതെന്നും സൂചനയുണ്ട്. കഴിഞ്ഞ ദിവസമാണ് ഇൗ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായത്.

പശ്ചിമ ബംഗാളിലെ മാല്‍ദയില്‍ നിന്ന് കുടിയേറിയ തൊഴിലാളിയായ മുഹമ്മദ് അഫ്രസുള്‍ എന്നയാളാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. ജോലി വാഗ്ദാനം ചെയ്താണ് റീഗര്‍ തൊഴിലാളിയെ ഇവിടെ എത്തിച്ചത്. ഒപ്പം ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിന് തന്റെ അനന്തരവനേയും ജീവനുവേണ്ടി മുഹമ്മദ് തന്റെ കൊലയാളിയോട് കേഴുന്നതും കോടാലികൊണ്ട് അടിച്ചുവീഴ്ത്തുമ്പോള്‍ സഹായത്തിന് നിലവിളിക്കുന്നതും വീഡിയോവില്‍ കാണാം.

സംഭവത്തില്‍ രാജസ്ഥാന്‍ ആഭ്യന്തരമന്ത്രി ഗുലാബ് ചന്ദ് കട്ടാരിയ പ്രത്യേകസംഘത്തെ അന്വേഷണത്തിന് നിയോഗിച്ചു. സംഭവം വര്‍ഗീയ സംഘര്‍ഷത്തിലേക്ക് നീങ്ങാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് സര്‍ക്കാര്‍ അതീവ ജാഗ്രതയിലാണ്. കേസിലെ പ്രധാന പ്രതി ശംഭുലാല്‍ റീഗര്‍ അറസ്റ്റിലായെന്ന് ആഭ്യന്തരമന്ത്രി അറിയിച്ചിരുന്നു.

വീഡിയോയില്‍ ഒരു പെണ്‍കുട്ടിയെയും കാണാം. കൊലയാളിയുടെ സഹോദരിയുമായി മുഹമ്മദിനുള്ള അതിരുവിട്ട ബന്ധമാണ് ലൗ ജിഹാദ് ആരോപിച്ച് കൊലപാതകത്തിലേക്ക് നയിച്ചതെന്നും റിപ്പോര്‍ട്ടുണ്ട്. സ്ഥലത്തുനിന്നും പാതി കത്തിയ നിലയില്‍ മൃതദേഹവും കൊലപാതകത്തിന് ഉപയോഗിച്ച കോടാലിയും ഒരു സ്‌കൂട്ടറും കണ്ടെടുത്തു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ