ഐ.എൻ.എൽ കാഞ്ഞങ്ങാട് മണ്ഡലം ഓഫീസ് മില്ലത്ത് ഭവൻ ഉദ്ഘാടനം ഇന്ന്
കാഞ്ഞങ്ങാട്: ഐ.എൻ.എൽ കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി ഓഫീസ് 'മില്ലത്ത് ഭവന്റെ' ഉദ്ഘാടനവും പൊതുസമ്മേളനവും ഇന്ന് ചൊവ്വാഴ്ച വൈകുന്നേരം 4 മണിക്ക് കാഞ്ഞങ്ങാട് നോർത്ത് കോട്ടച്ചേരി ഇക്ബാൽ ജംക്ഷനിൽ വെച്ച് നടക്കും. സയ്യദ് അബ്ദുല്ല ബാഫഖി തങ്ങൾ ഓഫീസ് ഉദ്ഘാടനവും ഐ.എൻ.എൽ സംസ്ഥാന ആക്ടിംഗ് പ്രസിഡണ്ട് കെ.എസ്. ഫക്രുദ്ദീന്‍ പൊതുസമ്മേളന ഉദ്ഘാടനവും ചെയ്യും. കെ.ടി.ഡി സി ഡയറക്ടർ കാസിം ഇരിക്കൂർ മുഖ്യ പ്രഭാഷണം നടത്തും. എം.എ ലത്തീഫ്, മൊയ്തീൻ കുഞ്ഞി കളനാട്, പി.എ മുഹമ്മദ് കുഞ്ഞി ഹാജി, അസീസ് കടപ്പുറം, അജിദ് കുമാർ ആസാദ് തുടങ്ങിയ നേതാക്കൾ സംബന്ധിക്കും.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ