തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ലോകത്തെങ്ങുമുള്ള മലയാളികൾക്കു സമാധാനവും സന്തോഷവും ഐശ്വര്യവും നിറഞ്ഞ പുതുവർഷം ആ ശംസിച്ചു. 2017 അവസാനിക്കുമ്പോൾ കേരളത്തിന് അഭിമാനിക്കാൻ ഏറെയുണ്ട്. ജനക്ഷേമത്തിനുള്ള ഒരു പിടി പുതിയ പദ്ധതികൾ നാം ഏറ്റെടുത്തു. വികസ നത്തിന് ആക്കം കൂട്ടുന്ന ഒട്ടേറെ ഇടപെടലുകൾ നടത്തി.
എന്നാൽ അപ്രതീക്ഷിതമായി ആഞ്ഞുവീശിയ ഓഖി ചുഴലി വർഷാന്ത്യത്തിൽ നമ്മുടെ സന്തോഷങ്ങൾക്കു മേൽ ഇരുൾ പരത്തി. കടലെടുത്ത ജീവിതങ്ങൾക്ക് താങ്ങായി മാറാനുള്ള ബൃഹത് പദ്ധതിയാണു പുതുവർഷത്തിൽ സർക്കാർ നടപ്പിലാക്കുന്നത്. ലഭ്യമായ എല്ലാ സ്രോതസുകളിൽ നിന്നും സർക്കാർ സാന്പത്തിക സഹായം തേടുന്നുമുണ്ട്. സഹജീവികളോടു സഹാനുഭൂതി പ്രകടിപ്പിക്കുന്ന നമ്മുടെ സംസ്കാരം കൂടുതൽ ഉയർത്തിപ്പിടിക്കേണ്ട സന്ദർഭമാണിതെന്നും അദ്ദേഹം പുതുവത്സര സന്ദേശത്തിൽ പറഞ്ഞു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ