സാന്‍ ജോസ്: 12 പേരുമായി പറന്ന വിമാനം കോസ്റ്ററിക്കയുടെ മലനിരകളില്‍ തകര്‍ന്നു വീണു. മരിച്ചവരില്‍ 10 പേര്‍ അമേരിക്കന്‍ പൗരന്മാരാണ്, രണ്ടു പേര്‍ കോസ്റ്ററിക്കകാരും. കോസ്റ്ററിക്കയുടെ തലസ്ഥാനമായ സാന്‍ ജോസില്‍ നിന്ന് പ്രമുഖ വിനോദ സഞ്ചാര കേന്ദ്രമായ പുന്റ ഇസ്ലിറ്റയിലേയ്ക്കു പറക്കുകയായിരുന്നു വിമാനം എന്നാണ് സൂചന.
ഞായറാഴ്ച വൈകുന്നേരമായിരുന്നു അപകടം. പുതുവര്‍ഷം ആഘോഷമാക്കാന്‍ ഇറങ്ങിയ സംഘത്തിന്റെ യാത്ര ദുരന്തത്തില്‍ കലാശിക്കുകയായിരുന്നു. തകര്‍ന്നു വീണയുടനെ തീപിടിച്ച് വിമാനം പൊട്ടിത്തെറിക്കുകയും ചെയ്തു. ഗ്വാനകാസ്റ്റ് പ്രവിശ്യയിലെ ബെജുകോ നഗരത്തിന് സമീപമുള്ള മലനിരകളിലായിരുന്നു അപകടം.
കോസ്റ്ററിക്കയുടെ ആഭ്യന്തര വിമാനക്കമ്പനിയായ നേച്ചര്‍ എയറിന്റെ വിമാനമാണ് തകര്‍ന്നു വീണതെന്ന് പൊതു സുരക്ഷാ മന്ത്രാലയം അറിയിച്ചു. അപകടത്തിന്റെ കാരണം വ്യക്തമല്ല. അന്വേഷണം ആരംഭിച്ചു.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ