ബുധനാഴ്‌ച, ജനുവരി 03, 2018
ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ പരിശീലകര്‍ക്ക് തലയുരുളുന്നു. കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ റെനെ മ്യൂലന്‍സ്റ്റീന്‍ രാജിവെച്ചതിന് പിന്നാലെ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ പരിശീലകന്‍ മാറ്റാന്‍ ക്ലബ്ബ് മാനേജ്‌മെന്റ് ഒരുങ്ങുന്നു. ഐഎസ്എല്‍ ഈ സീസണില്‍ പ്രകടനം മോശമായതിനെ തുടര്‍ന്നാണ് ജാവോ കാര്‍ലോസിനെ മാറ്റാന്‍ നോര്‍ത്ത് ഈസ്റ്റ് മാനേജ്‌മെന്റ് ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.


ഇതുവരെ ഏഴ് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ നോര്‍ത്ത് ഈസ്റ്റിന് ഈ സീസണില്‍ ഇതുവരെ ഫോമിലെത്താന്‍ സാധിച്ചിട്ടില്ല. ഒരു ജയവും ഒരു സമനിലയും മാത്രം നേടിയപ്പോള്‍ അഞ്ച് തോല്‍വികളാണ് ഇതുവരെയുള്ള നോര്‍ത്ത് ഈസ്റ്റിന്റെ സമ്പാദ്യം. കഴിഞ്ഞ മൂന്ന് സീസണുകളിലും പ്ലേ ഓഫ് യോഗ്യത ലഭിക്കാതിരുന്ന ക്ലബ്ബ് കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് കാര്‍ലോസിനെ പരിശീലകനായി നിയമിച്ചത്.

മുംബൈ എഫ്‌സിയുമായി 2-0 തോറ്റ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ മാനേജ്‌മെന്റ് ടീമിലെ ചില താരങ്ങളുമായി യോഗം ചേര്‍ന്നിരുന്നു. പരിശീലകനില്‍ തൃപ്തിയില്ലെന്നാണ് കളിക്കാരില്‍ നിന്നുള്ള അഭിപ്രായമെന്നാണ് സൂചന.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ