ബുധനാഴ്‌ച, ജനുവരി 03, 2018
കൊച്ചി: രോഗി മരിച്ച സംഭവത്തില്‍ ചികിത്സ നടത്തിയ ആളും ആശുപത്രിയധികൃതരും നഷ്ടപരിഹാരംനല്‍കണമെന്ന് വിധി.12 വര്‍ഷം മുന്‍പ് കോഴിക്കോട്ടെഅഭിഭാഷകനായ സി.വിനയാനന്ദന്‍ എറണാകുളം ചമ്പക്കര നേച്ചര്‍ലൈഫ്‌ഹോസ്പിറ്റലില്‍ മരിച്ച കേസില്‍ ആശുപത്രിയും ചികിത്സയ്ക്ക് നേതൃത്വം നല്‍കിയ ജേക്കബ് വടക്കാഞ്ചേരിയും നാല് ലക്ഷം രൂപ ബന്ധുക്കള്‍ക്ക് നഷ്ടംനല്‍കണമെന്നാണ് ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര ഫോറം ഉത്തരവ്.

പ്രമേഹവും കുടലില്‍ അള്‍സറും വൃക്കയില്‍ കല്ലും മറ്റും കാരണം അലോപ്പതി,ആയുര്‍വേദ,പ്രകൃതി ചികിത്സയില്‍ ഫലം കാണാത്തതിനെ തുടര്‍ന്ന് പരസ്യം കണ്ട് ജേക്കബ്‌വടക്കഞ്ചേരിയുടെ കൊച്ചി ആശുപത്രിയില്‍ ചികിത്സ തേടിയെന്നാണ് കേസ്. കോഴിക്കോട്‌സിവില്‍ സ്‌റ്റേഷനുസമീപവും ജേക്കബ്‌വടക്കാഞ്ചേരിയുടെ ആശുപത്രി പ്രവര്‍ത്തിക്കുന്നുണ്ട്.

2005ല്‍ കൊച്ചി ആശുപത്രിയില്‍ ചികിത്സ നടത്തിയതിലെ പോരായ്മ കാരണമാണ്
മരണമെന്ന് കാണിച്ച് സഹോദരന്‍ ഗവ.ലോ കോളജ്അസോസിയേറ്റ് പ്രഫ. ഡോ.സി.തിലകാനന്ദനും മറ്റ്കുടുംബാംഗങ്ങളും ഹര്‍ജി നല്‍കുകയായിരുന്നു.

ഹൃദയ സംബന്ധമായ അസുഖങ്ങള്‍ നേരിട്ട വിനയാനന്ദനെ ആശുപത്രിയുടെതാഴെ നിലയില്‍നിന്ന് പടികള്‍ കയറി മുകള്‍ നിലയിലേക്ക് യോഗയ്ക്ക് കൊണ്ടുപോയതുംയോഗചെയ്യിച്ചതും രോഗിയുടെ ഗുരുതരാവസ്ഥ മനസിലാക്കുന്നതിലെ കഴിവില്ലായ്മയാണെന്ന് ഫോറം വിലയിരുത്തി.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ