തിങ്കളാഴ്‌ച, ജനുവരി 15, 2018
ഛണ്ഡീഗഢ്: ജനനേന്ദ്രിയവും ആന്തരികാവയവങ്ങളും തര്‍ന്ന നിലയിലുമായി ഹരിയാണയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി. ഹരിയാണയിലെ ജിന്ദ് ജില്ലയിലെ ബുധാഖേരയിലുള്ള ഒരു കനാലിലാണ് മൃതദേഹം കണ്ടെത്തിയത്.

പെണ്‍കുട്ടി ക്രൂരമായി കൂട്ട ബലാത്സംഗത്തിന് ഇരയായിട്ടുണ്ടെന്നും കരളടക്കമുള്ള ആന്തരികാവയങ്ങള്‍ തകര്‍ത്തിട്ടുണ്ടെന്നും പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍ പറഞ്ഞു. ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

സംഭവത്തില്‍ രണ്ടു പേര്‍ അറസ്റ്റിലായിട്ടുണ്ടെന്നും മറ്റൊരാളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഹരിയാണ മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടാര്‍ പറഞ്ഞു.

ഈ മാസം ഒമ്പതിനാണ് ഹരിയാണയിലെ കുരുക്ഷേത്രയില്‍ നിന്ന് 12 വയസുകാരിയായ പെണ്‍കുട്ടിയെ കാണാതായത്. വെള്ളിയാഴ്ചയാണ് മൃതദേഹം കനാലില്‍ നിന്ന് കണ്ടെത്തിയത്.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ