വ്യാഴാഴ്‌ച, ജനുവരി 18, 2018
കാഞ്ഞങ്ങാട് : അജാനൂർ പഞ്ചായത്തിലെ വേലാശ്വരത്ത് ജനുവരി 15-ന് തിങ്കളാഴ്ച പുലർച്ചെ 5.15 മണിക്ക് നടന്ന വീടുകവർച്ചയിൽ പങ്കുണ്ടെന്ന് കരുതിയിരുന്ന പരിസരവാസി ആത്മഹത്യ ചെയ്ത നിലയില്‍. കവര്‍ച്ച നടന്ന വീടിനടുത്തു ഹോട്ടല്‍ നടത്തുന്ന കണ്ണന്‍ (50) എന്നയാളാണ് ഹോട്ടലിന് പിറകിലെ പറമ്പില്‍ ഇന്ന് വ്യാഴം രാവിലെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. കെട്ടി തൂങ്ങിയ നിലയിലാണ് മൃതദേഹം. ഇയാളെ ഇന്ന് ചോദ്യം ചെയ്യുന്നതിനായി അന്വേഷണ സംഘം ഹാജരാകാന്‍ വിളിച്ചിരുന്നു.
വീട്ടമ്മ കെ. ജാനകിയുടെ (65) കഴുത്തിന് പിന്നിൽ നിന്ന് പ്ലാസ്റ്റിക് കയറിട്ട് മുറുക്കി ബോധരഹിതയാക്കിയ ശേഷമാണ് കവർച്ചക്കാരൻ പുലർകാലം അകത്ത് കയറി വീട്ടിലെ കിടപ്പുമുറിയിൽ കട്ടിലിനടിയിൽ സൂക്ഷിച്ചിരുന്ന 1,90,000 രൂപയുടെ സ്വർണ്ണാഭരണങ്ങൾ നിമിഷങ്ങൾക്കുള്ളിൽ കവർന്ന് രക്ഷപ്പെട്ടത്.
6.5 പവൻ തൂക്കം വരുന്ന സ്വർണ്ണമാല, കാൽപ്പവൻ സ്വർണ്ണവളകൾ രണ്ടെണ്ണം, അരപ്പവൻ സ്വർണ്ണമോതിരം എന്നിവയടക്കം കവർച്ചക്കാരൻ കൈക്കലാക്കി. ജാനകിയും എൺപതു വയസ്സ് പ്രായമുള്ള ഭർത്താവും മാത്രമാണ് ഇൗ കോൺക്രീറ്റ് വീട്ടിൽ താമസം. ജാനകിയുടെ മകൻ ഗൾഫിലാണ്. മകളുടെ ഭർത്താവ് മുൻപ്രവാസിയാണ്. ഇപ്പോൾ പുല്ലൂരിൽ കൃഷി നടത്തിവരുന്നു. സാമാന്യം സൗകര്യങ്ങളുള്ള വീടിന്റെ അടുക്കള ഭാഗം ഗ്രിൽസ് തുറന്ന് പുലർകാലം വീടിന് പുറത്തിറങ്ങി വെള്ളത്തിന്റെ
മോട്ടോർ ഒാൺ ചെയ്ത ശേഷം ടാങ്കിൽ വെള്ളം നിറഞ്ഞതിന് ശേഷം മോട്ടോർ ഒാഫ് ചെയ്ത് വീടിനകത്തുകയറിയപ്പോഴാണ്, പുറത്തെ പൈപ്പിൽ നിന്ന് ശക്തിയായി വെള്ളം പുറത്തേ ക്കൊഴുകുന്ന ശബ്ദം ജാനകികേട്ടത്. ഇൗ പൈപ്പ് ഒാഫ് ചെയ്തശേഷം വീടിനകത്തേക്ക് കയറുമ്പോഴാണ് പിറകിൽ നിന്ന് ആരോ ജാനകിയുടെ കഴുത്തിൽ കയറിട്ട് മുറുക്കിയത്. വയർ കൊണ്ടാണ് തന്റെ കഴുത്തുമുറുക്കിയതെന്ന് ജാനകി പറയുന്നുണ്ടെങ്കിലും ഒരു പ്രത്യേക രീതിയിലുള്ള പ്ലാസ്റ്റിക് വയറാണ് കവർച്ച ക്കാരൻ ഉപയോഗിച്ചതെന്ന് കരുതുന്നു.
കവർച്ചക്കാരൻ ജാനകിയുടെകഴുത്തുമുറുക്കുമ്പോൾ ഭർത്തവ് വീട്ടിലെ മറ്റൊരു മുറിയിൽ കിടന്നുറങ്ങുകയായിരുന്നു. കഴുത്ത് പെട്ടെന്ന് മുറുക്കി യതോടെ കരയാൻ പോലും കഴിയാതെ വീട്ടമ്മ പെട്ടെന്നു തന്നെ ബ�ോധരഹിതയായി വീണത് കവർച്ചാക്കാരന്റെ ഉദ്ദേശലക്ഷ്യം എളുപ്പമാക്കിത്തീർത്തു. ഇൗ വീടിന്റെ അടുക്കള
ഭാഗം ഇരുമ്പു ഗ്രിൽസിനും, വീട്ടുമുറിയിൽ സ്വർണ്ണം സൂക്ഷിച്ച പെട്ടിക്ക് പുറത്തും മറ്റും പതിഞ്ഞ കവർച്ചാക്കാരന്റെ വിരലടയാളം വ്യക്തമായി ലഭിച്ചിട്ടുണ്ട്. ഇതുകൊണ്ടുതന്നെ കവർച്ചക്കാരൻ പരിസരത്തുള്ള യാളാണെന്ന് ഏതാണ്ടുറപ്പിച്ചു കഴിഞ്ഞിരുന്നു.
 വേലാശ്വരം വീട്ടമ്മ കെ. ജാനകി കൊല്ലപ്പെടാതിരുന്നത് വലിയ ഭാഗ്യമായി കരുതുന്നു. ചീമേനി പുലിയന്നൂരിൽ വീടുകവർച്ച ചെയ്ത കൊലയാളികൾ കഴുത്തിന് കഠാര കുത്തിയിറക്കി കൊലപ്പെടുത്തിയത് പി.വി. ജാനകിയെയാണ്. അജാനൂർ പഞ്ചായത്തിൽ വേലാശ്വരം കവർച്ചയ്ക്ക് പൊന്നും, പണവും കവർച്ച ചെയ്യാൻ കവർച്ചക്കാരൻ കഴുത്തുമുറുക്കി ബ�ോധരഹിതയാക്കിയത് കെ. ജാനകിയെന്ന വീട്ടമ്മയെയാണ്. ഇരു വീട്ടമ്മമാരുംഏതാണ്ട് സമപ്രായക്കാരാണ്.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ