ചില സംഘടനകള്‍ കേരളത്തെ അപകീര്‍ത്തിപ്പെടുത്താനാണ് ശ്രമിച്ചത്. ക്രമസമാധാനനിലയെക്കുറിച്ച് ദേശീയതലത്തില്‍ ഒരുമാസം നീണ്ട കുപ്രചരണം നടത്തി. സാമൂഹ്യവികസനത്തില്‍ കേരളത്തിന്റെ നേട്ടങ്ങള്‍ തമസ്കരിക്കാന്‍ ശ്രമിച്ചുവെന്നും ഇതരസംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ ആശങ്ക പരത്താനും ശ്രമം നടന്നുവെന്നും ഗവര്‍ണര്‍ പറഞ്ഞു.
മാനവ വികസന സൂചിക ഏറ്റവും ഉയര്‍ന്ന സംസ്ഥാനമാണ് കേരളം.ആരോഗ്യ സുരക്ഷാ പദ്ധതിയിലും കേരളം രാജ്യത്തിന് മാതൃകയാണ്. നൂറ് ശതമാനം വൈദ്യുതീകരണം ഉറപ്പാക്കാനായി. ഭിന്നലിംഗക്കാര്‍ക്കായി പ്രത്യേകം നയം രൂപീകരിച്ചു.ഹരിത കേരളം പദ്ധതി കൃഷിയെ പ്രോത്സാഹിപ്പിച്ചു.സ്കൂളുകളുടെ വികസനത്തിനായി 1392 കോടിയുടെ പദ്ധതി തയാറാക്കി.കുടുംബശ്രീക്ക് കൂടുതല്‍ സ്വയം തൊഴില്‍ പദ്ധതികള്‍ക്ക് അവസരം ഒരുക്കി.ഭക്ഷ്യ വിതരണ മേഖലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ചുവെന്നും നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍ പറഞ്ഞു.
ഫെബ്രുവരി രണ്ടിന് സമ്പൂര്‍ണ ബജറ്റ് ധനമന്ത്രി തോമസ് ഐസക്ക് അവതരിപ്പിക്കുക.നയപ്രഖ്യാപന പ്രസംഗത്തിനുശേഷം ചെങ്ങന്നൂര്‍ എം എല്‍ എ കെ കെ രാമചന്ദ്രന്‍ നായര്‍ , മുന്‍ മന്ത്രി ഇ ചന്ദ്രശേഖരന്‍ നായര്‍ എന്നിവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് സഭ ഇന്നത്തേക്ക് പിരിയും.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ