ചൊവ്വാഴ്ച, ജനുവരി 23, 2018
ക​ൽ​പ്പ​റ്റ: സി.​കെ.ജാ​നു എ​ൻ​ഡി​എയു​മാ​യു​ള്ള ബ​ന്ധം അ​വ​സാ​നി​പ്പി​ക്കാ​ൻ ഒ​രു​ങ്ങു​ന്നു. ജാ​നു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ജ​നാ​ധി​പ​ത്യ രാ​ഷ്ട്രീ​യ സ​ഭ​യാ​ണ് എ​ൻ​ഡി​എ വി​ടാ​ൻ ഒ​രു​ങ്ങു​ന്ന​ത്. മു​ത്ത​ങ്ങ വാ​ർ​ഷി​ക ദി​ന​മാ​യ ഫെ​ബ്രു​വ​രി 19ന് ജാ​നു നി​ല​പാ​ട് പ്ര​ഖ്യാ​പി​ക്കു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്.

കേ​ന്ദ്ര സ​ർ​ക്കാ​ർ ബോ​ർ​ഡു​ക​ളി​ലോ കോ​ർപ​റേ​ഷ​നു​ക​ളി​ലോ ദേ​ശീ​യ പ​ട്ടി​ക​ജാ​തി-പ​ട്ടി​കവ​ർ​ഗ ക​മ്മീ​ഷ​നി​ലോ അം​ഗ​ത്വം ന​ൽ​കു​മെ​ന്ന് വാ​ഗ്ദാ​നം ഇ​ത്ര​യും കാ​ല​മാ​യി​ട്ടും എ​ൻ​ഡി​എ പാ​ലി​ച്ചി​ല്ലെന്ന് ജാനു കുറ്റപ്പെടുത്തി. യുഡിഎഫും എൽഡിഎഫും ആദിവാസി വിഭാഗത്തോട് ചെയ്ത അനീതിയാണ് എൻഡിഎയും തുടരുന്നതെന്നും ജാനു കുറ്റപ്പെടുത്തി.

ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബ​ത്തേ​രി നി​യോ​ജ​ക​ മ​ണ്ഡ​ല​ത്തി​ൽ എ​ൻ​ഡി​എ സ്ഥ​നാ​ർ​ഥി​യാ​യി​രു​ന്നു ജാ​നു. ഗോ​ത്ര​മ​ഹാ​സ​ഭ കോ ​ഓ​ർ​ഡി​നേ​റ്റ​ർ എം.ഗീ​താ​ന​ന്ദ​ന്‍റെ ഉ​പ​ദേ​ശ​ങ്ങ​ൾ വ​ക​വ​യ്ക്കാ​തെ തി​ടു​ക്ക​ത്തി​ൽ രൂ​പീ​ക​രി​ച്ച ജെ​ആ​ർ​എ​സി​നെ എ​ൻ​ഡി​എ​യു​ടെ ഭാ​ഗ​മാ​ക്കി​യാ​ണ് ജാ​നു തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ട്ട​ത്. ബി​ജെ​പി ദേ​ശീ​യ-​സം​സ്ഥാ​ന നേ​താ​ക്ക​ളു​ടെ സ​മ്മ​ർ​ദ​വും പ്ര​ലോ​ഭ​ന​ങ്ങ​ളു​മാ​ണ് ആ​ദി​വാ​സി നേ​താ​വെ​ന്ന നി​ല​യി​ൽ രാ​ജ്യ​ത്തി​നു പു​റ​ത്തും അ​റി​യ​പ്പെ​ടു​ന്ന ജാ​നു​വി​നെ തെ​ര​ഞ്ഞ​ടു​പ്പി​ൽ ബി​ജെ​പി​യു​ടെ കു​ട​ക്കീ​ഴി​ൽ നി​ർ​ത്തി​യ​ത്.

തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ​രാ​ജ​യ​പ്പെ​ടു​ന്ന​പ​ക്ഷം ദേ​ശീ​യ പ​ട്ടി​ക​വ​ർ​ഗ ക​മ്മീ​ഷ​ൻ അം​ഗ​ത്വ​മാ​ണ് ബി​ജെ​പി നേ​താ​ക്ക​ൾ ജാ​നു​വി​ന് വാ​ഗ്ദാ​നം ചെ​യ്ത​ത്. മ​ണ്ഡ​ല​ത്തി​ൽ കോ​ണ്‍​ഗ്ര​സി​ലെ ഐ.​സി.ബാ​ല​കൃ​ഷ്ണ​നും സി​പി​എ​മ്മി​ലെ രു​ക്മ​ണി സു​ബ്ര​ഹ്മ​ണ്യ​നും തമ്മിലുള്ള അ​ങ്ക​ത്തി​ൽ മൂ​ന്നാം സ്ഥാ​ന​ത്താ​യ ജാ​നു​വി​നു പക്ഷേ, എൻഡിഎ നേതൃത്വം നൽകിയ വാഗ്ദാനം പാലിക്കപ്പെട്ടില്ല. ഇ​തി​ലു​ള്ള നൈ​രാ​ശ്യ​മാ​ണ് ജാ​നു​വി​നെ ബി​ജെ​പി​യു​മാ​യി മാ​ന​സി​ക​മാ​യി അ​ക​റ്റി​യ​തും എ​ൻ​ഡി​എ വി​ടാ​നു​ള്ള തീ​രു​മാ​ന​ത്തി​ലേ​ക്ക് ന​യി​ക്കു​ന്ന​തും.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ