ചൊവ്വാഴ്ച, ജനുവരി 23, 2018
ന്യൂഡൽഹി: ഹാദിയ കേസിൽ സുപ്രധാന പരാമർശങ്ങളുമായി സുപ്രീം കോടതി. ഒരാളുടെ വിവാഹത്തിൽ ഇടപെടാൻ കോടതിക്ക് സാധിക്കില്ലെന്ന് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. വിവാഹം നിയമവിരുദ്ധമായ നടപടിയല്ലെന്നു ചൂണ്ടിക്കാട്ടിയ കോടതി വിവാഹത്തിൽ അന്വേഷണം നടത്താൻ ഒരു ഏജൻസിക്കും സാധിക്കില്ലെന്നും വ്യക്തമാക്കി.

വിവാഹിതയായ പെൺകുട്ടി തന്നെ തന്‍റെ നിലപാട് വ്യക്തമാക്കുമ്പോൾ ഇക്കാര്യത്തിൽ എങ്ങനെ ഇടപെടാനാകുമെന്നു ചോദിച്ച കോടതി ഹൈക്കോടതിയിൽ സമർപ്പിക്കപ്പെട്ട ഹേബിയസ് കോർപ്പസ് ഹർജി മാത്രം പരിഗണിച്ച് വിവാഹം റദ്ദാക്കാനാകില്ലെന്നും വ്യക്തമാക്കി. 

വിവാഹവും അന്വേഷണവും രണ്ടായി തന്നെ പരിഗണിക്കുമെന്നും കേസ് ഫെബ്രുവരി 22ന് പരിഗണിക്കുമെന്നും കോടതി അറിയിച്ചിട്ടുണ്ട്. അതിനിടെ ഹാദിയ കേസിൽ കക്ഷി ചേരുകയും ചെയ്തു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ