കലാസ്‌ക: അമേരിക്കയിലെ അലാസ്‌കയില്‍ വന്‍ ഭൂചലനം. ദക്ഷിണ തീരത്താണ് റിക്ടര്‍ സ്‌കെയിലില്‍ 8.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. ഇതേതുടര്‍ന്ന് അമേരിക്കയുടെ പടിഞ്ഞാറന്‍ തീരത്തും കാനഡയിലും സുനാമി മുന്നറിയിപ്പ് നല്‍കി.
കാലിഫോര്‍ണിയ, ബ്രിട്ടീഷ് കൊളംബിയ, അലാസ്‌ക തീരങ്ങളിലും സുനാമിക്ക് സാധ്യതയുണ്ടെന്ന് യു.എസ് നാഷണല്‍ സുനാമി മുന്നറിയിപ്പ് കേന്ദ്രം വ്യക്തമാക്കുന്നു. ഈ മേഖലയിലെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു. വ്യാപകമായി വന്‍ സുനാമി തിരകള്‍ ഉയരാന്‍ സാധ്യതയുണ്ടെന്ന് പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രവും വ്യക്തമാക്കി.
കോഡിയാക്കിന് 300 കിലോമീറ്റര്‍ തെക്ക് പടിഞ്ഞാറ് 10 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം. പ്രദേശിക സമയം 9.31 നാണ് ഭൂചലനം അനുഭവപ്പെട്ടത്.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ