ചൊവ്വാഴ്ച, ജനുവരി 23, 2018
കൊച്ചി: കായല്‍ കയ്യേറി വീട് നിര്‍മ്മിച്ചുവെന്ന ആരോപണത്തില്‍ ഗായകന്‍ എം.ജി ശ്രീകുമാറിനെ വിജിലന്‍സ് ചോദ്യം ചെയ്തു. ഇന്നലെ രണ്ട് മണിക്കൂറോളമാണ് വിജിലന്‍സ് സംഘം എം.ജി ശ്രീകുമാറിനെ ചോദ്യം ചെയ്തത്. ബോള്‍ഗാട്ടി കായല്‍ തീരത്തോട് ചേര്‍ന്നാണ് എം.ജി ശ്രീകുമാറിന്റെ വീട്. തീരദേശ നിര്‍മ്മാണ നിയന്ത്രണ നിയമത്തിന് വിരുദ്ധമായാണ് വീട് നിര്‍മ്മാണമെന്നാണ് ആരോപണം. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.
അടുത്ത മാസം കേസുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കും. ഇതിന് മുന്നോടിയായാണ് ശ്രീകുമാറിനെ ചോദ്യം ചെയ്തത്. ചട്ടവിരുദ്ധമായി നിര്‍മ്മാണത്തിന് അനുമതി നല്‍കിയ മുളവുകാട് പഞ്ചായത്ത് അധികൃതരേയും കേസിന്റെ ഭാഗമായി ചോദ്യം ചെയ്യും. പഴയ കെട്ടിടം പൊളിച്ച് പുതിയത് നിര്‍മ്മിച്ചപ്പോഴാണ് ഗായകന്‍ നിയമലംഘനം നടത്തിയത് എന്നാണ് ആരോപണം

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ