തിരുവനന്തപുരം: വന്‍ ശ്രദ്ധനേടിയ ശ്രീജിത്തിന്റെ ഒറ്റയാള്‍ പോരാട്ടത്തിന് പിന്നാലെ ശ്രീജിവിന്റെ കസ്റ്റഡിമരണം അന്വേഷിക്കാന്‍ ഒടുവില്‍ സിബിഐ എത്തുന്നു. സംഭവത്തില്‍ സിബിഐ അന്വേഷണം സംബന്ധിച്ച വിജ്ഞാപനം പുറത്തിറങ്ങി. മുഖ്യമന്ത്രിയുടെ ഓഫീസില്‍ എത്തിയ വിജ്ഞാപനത്തിന്റെ കരട് സഹോദരന് നീതി തേടി സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം നടത്തുന്ന ശ്രീജിത്തിന്റെ സമരപ്പന്തലില്‍ എത്തിച്ചു.
സാമൂഹ്യമാധ്യമങ്ങളുടെ പിന്തുണയോടെ വന്‍ ശ്രദ്ധയായി മാറിയ ശ്രീജിത്തിന്റെ സമരത്തെ തുടര്‍ന്ന് കേന്ദ്ര സംസ്ഥാന നേതാക്കള്‍ സിബിഐ അന്വേഷണത്തിന് ആവശ്യം ഉയര്‍ത്തിയിരുന്നു. അതേസമയം സിബിഐ വിജ്ഞാപനം കിട്ടിയത് കൊണ്ടു മാത്രം സമരം അവസാനിപ്പിക്കില്ലെന്നും മൊഴിയെടുക്കുന്നത് ഉള്‍പ്പെടെയുള്ള അന്വേഷണ നടപടികള്‍ തുടങ്ങുന്നത് വരെ സമരം നടത്തുമെന്നുമാണ് ശ്രീജിത്തിന്റെ പ്രതികരണം.
നേരത്തേ മുന്‍ കേന്ദ്രമന്ത്രി ശശിതരൂരിനും എംപി കെസി വേണുഗോപാലിനും ബിജെപി നേതാവ് കുമ്മനം രാജശേഖരനും സിബിഐ അന്വേഷണം സംബന്ധിച്ച അറിയിപ്പ് കിട്ടിയിരുന്നു. എന്നിട്ടും വിജ്ഞാപനം പുറത്തിറങ്ങിയിരുന്നില്ല. അതിനിടയില്‍ കേസില്‍ ശ്രീജിത്തിന്റെ ഹര്‍ജി ചൊവ്വാഴ്ച ഹൈക്കോടതി പരിഗണിക്കാന്‍ ഇരിക്കെയാണ് സിബിഐ അന്വേഷണം സംബന്ധിച്ച കരടു വിജ്ഞാപനം വരുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള എംവി ജയരാജന്‍ സമരപ്പന്തലില്‍ എത്തി വിജ്ഞാപനം ശ്രീജിത്തിന് കൈമാറി.
സഹോദരന്റെ മരണത്തില്‍ നീതി തേടി യുവാവ് നടത്തിയ പോരാട്ടം വന്‍ ശ്രദ്ധയായത് സാമൂഹ്യമാധ്യമങ്ങളിലൂടെ ജനങ്ങളുടെ പിന്തുണ കിട്ടിയതിനെ തുടര്‍ന്നായിരുന്നു. രാഷ്ട്രീയ നേതാക്കളും സിനിമാക്കാരും അടക്കം അനേകരാണ് സാമുഹ്യമാധ്യമങ്ങളിലൂടെ വൈറലായി മാറിയ ശ്രീജിത്തിനെ കാണാന്‍ സെക്രട്ടറിയേറ്റിന് മുന്നിലെ സമരപ്പന്തലില്‍ എത്തിയത്. ശ്രീജിത്തിന്റെ സമരം 771 ദിവസം പിന്നിട്ടിരിക്കുകയാണ്. സിബിഐ അന്വേഷണം അത്യന്താപേക്ഷിതമാണെന്ന സംസ്ഥാന സര്‍ക്കാരിന്റെ കത്തിന് മറുപടിയായിട്ടാണ് തീരുമാനം വന്നിരിക്കുന്നതെന്ന് എംവി ജയരാജന്‍ പറഞ്ഞു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ