വെള്ളിയാഴ്‌ച, ജനുവരി 19, 2018
ചിത്താരി : മില്ലത്ത് സാന്ത്വനം സൗത്ത് ചിത്താരി പ്രവർത്തകർ സ്‌കൂൾ ലൈബ്രറിയിലേക്ക് ബുക്കുകൾ വിതരണം ചെയ്തു . ചിത്താരി ഹിമായത്തുല്‍ ഇസ്ലാം സ്‌കൂൾ ലൈബ്രറി വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് മില്ലത്ത് സാന്ത്വനം പ്രവർത്തകർ ലൈബ്രറിയിലേക്ക്  55 ബുക്കുകൾ വിതരണം ചെയ്തത് . അറബിക്കഥകളും, ഈസോപ്പ് കഥകളും, നാടൻ കഥകളുമടങ്ങുന്ന ശേഖരണമാണ് വിതരണം ചെയ്തത് . വായന അന്യമാകുന്ന ഈ കാലഘട്ടത്തിൽ വായന പരിപോഷിപ്പിക്കേണ്ടത് ഓരോ ആളുകളുടെയും , സന്നദ്ധ സംഘടനകളുടെയും ഉത്തരവാദിത്തമാണെന്നും , ആ സാമൂഹ്യ പ്രതിബദ്ധത നിറവേറ്റുകയാണ്‌ ഞങ്ങൾ ചെയ്യുന്നതെന്നും മില്ലത്ത് സാന്ത്വനം മുഖ്യ രക്ഷാധികാരി എ .കെ .അന്തുമായി പറഞ്ഞു . സ്‌കൂളിൽ വെച്ച് നടന്ന ചടങ്ങിൽ സ്‌കൂൾ ഹെഡ്മാസ്റ്റർ കുഞ്ഞഹമ്മദിനു മില്ലത്ത് സാന്ത്വനം മുഖ്യ രക്ഷാധികാരി എ .കെ . അന്തുമായി ബുക്കുകൾ സ്‌കൂൾ ലൈബ്രറിയിലേക്ക് കൈമാറി . മില്ലത്ത് സാന്ത്വനം പ്രവർത്തകരായ കെ .സി . മുഹമ്മദ് കുഞ്ഞി , എ .കെ .അബ്ദുൽ ഖാദർ , റിയാസ് അമലടുക്കം, ഐ .എം .സി .സി പ്രവർത്തകരും മില്ലത്ത് സാന്ത്വനം പ്രവാസി ഭാരവാഹികളുമായി നാച്ചു ചിത്താരി , റഷീദ് കുളിക്കാട് , മജീദ് കൊളവയൽ , ഖാദർ ചിത്താരി തുടങ്ങിയവരും ചടങ്ങിൽ സംബന്ധിച്ചു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ