അബുദാബി: കാഞ്ഞങ്ങാട് മണ്ഡലം കെ എം സി സി യുടെ ആഭിമുഖ്യത്തിൽ അബുദാബിയിൽ നടത്തുന്ന ഫുട്ബോൾ ടൂർണ്ണമെന്റിന്റെ ലോഗോ പ്രകാശനം അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്റർ കൾച്ചറൽ സെക്രട്ടറി സി എച്ച് ജാഫർ തങ്ങൾ പ്രോഗ്രാം ചെയർമാൻ പി കെ അഹമ്മദ് ബല്ലാ കടപ്പുറത്തിന് നൽകി പ്രകാശനം ചെയ്തു.
മദീന സായിദ് ഷോപ്പിംഗ് കോംപ്ലക്സിന് അരികിലെ സമ്മിറ്റ് ഇന്റർ നാഷണൽ സ്കൂൾ ഗ്രൗണ്ടിൽ വെച്ച് മാർച്ച് ഒമ്പതിനാണ് പതിനാറ് ട്ടീമുകളെ പങ്കെടുപ്പിച്ച് മത്സരം നടത്തുന്നത്. ചടങ്ങിൽ പ്രസിഡണ്ട് എം എം നാസർ അദ്ധ്യക്ഷം വഹിച്ചു. ജനറൽ സെക്രട്ടറി റാഷിദ് എടത്തോട് സ്വാഗതവും പ്രോഗ്രാം കൺവീനർ കെ കെ സുബൈർ നന്ദിയും പറഞ്ഞു. ശാഫി സിയാറത്തിങ്കര, ഏ കെ മൊയ്തീൻ ബല്ല , യു വി ശബീർ തെക്കേപ്പുറം, റിയാസ് സി ഇട്ടമ്മൽ, അബ്ദുൾ റഹിമാൻ പുല്ലൂർ , ഇല്യാസ് ബല്ല, റംഷീദ് ആവിയിൽ എന്നിവർ സംബന്ധിച്ചു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ