ഞായറാഴ്‌ച, ജനുവരി 21, 2018
കാസര്‍കോട് : ദേശീയപാത പൊയിനാച്ചിയില്‍ ലോറിയും ഓട്ടോ റിക്ഷയും കൂട്ടിയിടിച്ച് അമ്മയും മകളും മരിച്ചു. ചട്ടംചാല്‍ മണ്ഡലിപ്പാറയിലെ രാജന്റെ ഭാര്യ ശോഭ (31), മകള്‍ വിസ്‌മയ (13) എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെ 4.30 ഓടെയാണ് അപകടമുണ്ടായത്.

അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ രാജനെ (37)യും ഓട്ടോറിക്ഷ ഡ്രൈവര്‍ കനിയംകുണ്ടിലെ അബ്ദുല്‍ ഖാദര്‍ (45) എന്നിവരെ ചെങ്കള ഇ കെ നായനാര്‍ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

മറ്റൊരു മകളുടെ കുട്ടിയുടെ ചോറ് ഊണിനായി കാഞ്ഞങ്ങാട്ടേക്ക് പോകുകയിരുന്നു കുടുംബം സഞ്ചരിച്ച റിക്ഷയില്‍ മംഗളൂരുവിലേക്ക് വരുകയായിരുന്ന ലോറി കൂട്ടിയിടിച്ച് റിക്ഷയ്ക്ക് മുകളിലേക്ക് മറിയുകയായിരുന്നു. ലോറിയുടെ അടിയില്‍പെട്ട് ഓട്ടോറിക്ഷ നിശേഷം തകര്‍ന്നിരുന്നു. ഓട്ടോറിക്ഷ വെട്ടിപ്പൊളിച്ചാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. ഇടിയുടെ ആഘാതത്തില്‍ ലോറിയും ഓട്ടോറിക്ഷയും റോഡരികിലെ കുഴിയില്‍ മറിഞ്ഞ നിലയിലാണ്.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ