ആരാധകരെ കുറിച്ചോ, കളിക്കാരെ കുറിച്ചോ സംഘാടകര്‍ വേണ്ടവിധം ശ്രദ്ധ ചെലുത്തിയില്ലെന്നാണ് സിപ്പിയുടെ ആക്ഷേപം. ഡ്രസ്സിംഗ് റൂമില്‍ കളിക്കാര്‍ എലികളെ കണ്ട സംഭവം വരെയുണ്ടായെന്ന് സിപ്പി കൂട്ടിച്ചേര്‍ത്തു. ദില്ലിയില്‍ വെച്ചുനടന്ന അന്താരാഷ്ട്ര ഫുട്‌ബോള്‍ ബിസിനസ്സ് സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ടൂര്‍ണമെന്റ് എല്ലാ അര്‍ത്ഥത്തിലും വിജയമായിരുന്നുവെന്നാണ് സംഘാടകര്‍ പറയുന്നത്. എന്നാല്‍ ഒരു ആരാധകന്റെ പക്ഷത്ത് നിന്ന് ചിന്തിക്കുമ്പോള്‍ അത് വിജയമായിരുന്നുവെന്ന് പറയാന്‍ കഴിയില്ല. ആരാധകര്‍ക്ക് മനോഹര ഫുട്‌ബോള്‍ കാണാനായില്ലെന്നാണ് എന്റെ പക്ഷം. നിലവാരമുള്ള ഇരിപ്പിടങ്ങള്‍ പോലും പലയിടങ്ങളിലും ഉണ്ടായില്ല, സിപ്പി കുറ്റപ്പെടുത്തി. കഴിഞ്ഞ ഒക്ടോബറിലാണ് കൊച്ചിയടക്കം ഇന്ത്യയിലെ ആറ് വേദികളിലായി ലോകകപ്പ് മത്സരങ്ങള്‍ നടന്നത്.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ