വ്യാഴാഴ്‌ച, ജനുവരി 04, 2018

പള്ളിക്കര: കെ.എസ്.ടി.പി റോഡ് വികസനത്തിന്റെ ഭാഗമായി കാസര്‍കോട് മുതല്‍ കാഞ്ഞങ്ങാട് വരെയുള്ള പ്രധാന ടൗണുകള്‍ വികസിപ്പിച്ചപ്പോള്‍ പൂച്ചക്കാടിനെ പൂര്‍ണമായും അവഗണിച്ചതില്‍ പ്രതിഷേധമുയരുന്നു. ഇവിടെ നിലവിലുണ്ടായിരുന്ന ബസ് കാത്തിരിപ്പ് കേന്ദ്രം ഒരു വര്‍ഷം മുമ്പ് പൊളിച്ചുമാറ്റിയെങ്കിലും പുതിയത് ഇതുവരെയും നിര്‍മിച്ചിട്ടില്ല. ഇതു കാരണം യാത്രക്കാര്‍ പൊരിവെയിലത്ത് കാത്തുനില്‍ക്കേണ്ട അവസ്ഥയാണ്. പൂച്ചക്കാട് ജംഗ്ഷനെ ബന്ധിപ്പിക്കുന്ന പൂച്ചക്കാട്- കാലിക്കടവ്, പൂച്ചക്കാട് മദ്രസ റോഡുകള്‍ ടാര്‍ ചെയ്തിട്ടില്ല. സോളാര്‍ ലൈറ്റുകള്‍ സ്ഥാപിക്കാത്തതിനാല്‍ രാത്രികാലങ്ങളില്‍ ഇരുട്ടുപടരുന്നു. അമിതവേഗതയില്‍ വാഹനങ്ങള്‍ കടന്നുപോകുന്നതിനാല്‍ അപകടം നിത്യകാഴ്ചയായിരിക്കുകയാണ്. വേഗത നിയന്ത്രിക്കാനുള്ള സിഗ്‌നല്‍ ലൈറ്റ് സ്ഥാപിച്ചിട്ടില്ല. അരയാല്‍ തറ മുതല്‍ തെക്കുപുറം പളളി വരെ ഡിവൈഡര്‍ സ്ഥാപിക്കണമെന്ന ആവശ്യവും അധികൃതര്‍ ചെവികൊണ്ടില്ല.
പൂച്ചക്കാടിനോടുള്ള കെ.എസ്.ടി.പി അവഗണനക്കെതിരെ വമ്പിച്ച പ്രക്ഷോഭം നടത്താന്‍ ശാഖ മുസ്‌ലിം ലീഗ്, യൂത്ത് ലീഗ്, കെ.എം.സി.സി, എം.എസ്.എഫ് കണ്‍വെന്‍ഷന്‍ തീരുമാനിച്ചു. മുസ്‌ലിം ലീഗ് പള്ളിക്കര പഞ്ചായത്ത് പ്രസിഡണ്ട് സിദ്ദീഖ് പള്ളിപ്പുഴ ഉദ്ഘാടനം ചെയ്തു.
ശാഖാ പ്രസിഡണ്ട് എ.എം അബ്ദുല്‍ ഖാദര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി വപ്പന്‍കുട്ടി സ്വാഗതവും പറഞ്ഞു. അസീസ് കടവുകാരന്‍, ഹമീദ്  കണ്ടത്തില്‍, മാളികയില്‍ കുഞ്ഞബ്ദുള്ള, എം.സി ഗഫൂര്‍, മുഹമ്മദ് കുഞ്ഞി ഉമ്പു പൂച്ചക്കാട്, അസൈനാര്‍ ആമു ഹാജി, നിസാര്‍ സഫ്‌നീസ്, നജീബ് പൂച്ചക്കാട്, ബഷീര്‍ ചിറക്കാല്‍, കുന്നുമ്മല്‍ മുഹമ്മദ് കുഞ്ഞി, ഷമീം അഹമ്മദ്, മുക്കൂട് കുഞ്ഞാമദ് ഹാജി, എം.എ നാസര്‍ സാദത്ത് പൂച്ചക്കാട്, യാസര്‍ പൂച്ചക്കാട്, ഇര്‍ഷാദ് പൂച്ചക്കാട്, ഈദുല്‍ സുല്‍ത്താന്‍ ബാസിത്ത് സംസാരിച്ചു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ