വെള്ളിയാഴ്‌ച, ജനുവരി 26, 2018
വാഷിംഗ്ടണ്‍: കണ്ണുമടച്ച് ജിപിഎസ് പിന്തുടര്‍ന്ന എസ്‌യുവി കാര്‍ രണ്ട് യാത്രക്കാരുമായി മഞ്ഞുമുടിയ തടാകത്തില്‍ പതിച്ചു. യാത്രമാര്‍ഗ്ഗം വ്യക്തമാക്കുന്ന ജിപിഎസ് സംവിധാനം പിന്തുടര്‍ന്ന കാറാണ് അമേരിക്കയിലെ വെര്‍മോണ്ടിയില്‍ തടാകത്തില്‍ പതിച്ചത്.
ആദ്യമായി വെര്‍മോണ്ടിയില്‍ എത്തിയ മൂന്നംഗ സുഹൃത് സംഘം കാര്‍ വാടകയ്‌ക്കെടുത്താണ് യാത്ര ചെയ്തത്. കഴിഞ്ഞ ജനുവരി 12 നായിരുന്നു മൂന്നംഗ യാത്ര സംഘത്തെ ജിപിഎസ് ചതിച്ചത്. ജിപിഎസ് നല്‍കിയ നിര്‍ദേശമനുസരിച്ച് യാത്ര ചെയ്യുന്നതിനിടെ കാര്‍ ഐസ് മൂടിക്കിടന്ന കായലിലേയ്ക്ക് പതിക്കുകയായിരുന്നു.
ഐസിലൂടെ നിരങ്ങി ഇറങ്ങിയ കാര്‍ പിന്നാലെ വെള്ളത്തിലേയ്ക്ക് വീഴുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. അപകടത്തില്‍ പ്പെട്ട കാറിന്റെഹ ബംബര്‍ ഭാഗം മാത്രമാണ് കായലിന് പുറത്തേക്ക് കാണാനുണ്ടായിരുന്നത്. ഗൂഗിളിന്റെ വേസ് എന്ന മാപ് സംവിധാനമാണ് സംഘം ഉപയോഗിച്ചിരുന്നത്. അതേസമയം, വേണ്ട പരിഷ്‌കാരങ്ങള്‍ വരുത്തിയാണ് വേസ് പുറത്തിയിരിക്കുന്നതെന്നും, ലഭ്യമായ കൃത്യ വിവരങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും ഗൂഗിള്‍ വക്താവ് ജൂലി മോസ്റ്റര്‍ അന്താരാഷ്ട്ര മാധ്യമത്തോട് വ്യക്തമാക്കി.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ