കണ്ണൂരില്‍ സ്ഫോടനത്തില്‍ യുവാവ് മരിച്ചു; സഹോദരന് പരിക്കേറ്റു
വളപട്ടണം: വാടക കെട്ടിടത്തിലുണ്ടായ സ്ഫോടനത്തില്‍ യുവാവ് മരിച്ചു. സഹോദരന് പരിക്കേറ്റു. കീരിയാട് കൊല്ലറത്തിക്കലിലെ ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടത്തിലാണ് സ്ഫോടനമുണ്ടായത്. ഉത്തര്‍പ്രദേശ് സ്വദേശിയായ ബര്‍ക്കത്തലി(19)യാണ് മരിച്ചത്. ഇലക്ട്രിക് ഷോക്കിനെ തുടര്‍ന്നുണ്ടായ സ്‌ഫോടനത്തിലാണ് മരണം. ബര്‍ക്കത്തലിയുടെ ഇളയ സഹോദരന്‍ റസാക്ക് അലിക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ പതിനൊന്നരയോടെയാണ് സംഭവം. ഉടന്‍ എ.കെ.ജി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ഫാക്ടറിക്ക് ഇന്ന് അവധിയായതിനാല്‍ തൊഴിലാളികളെല്ലാം താമസസ്ഥലത്തുണ്ടായിരുന്നു. മുകള്‍ നിലയില്‍ നിന്നാണ് ഷോക്കേറ്റത്. റസാക്ക് അലിയെ എ.കെ.ജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വളപട്ടണം പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ