മലയാളിയുടെ മഹാനടൻ മോഹൻലാൽ വീണ്ടും അംഗീകാരത്തിന്റെ നിറവിൽ. ഇത്തവണ കാലിക്കറ്റ് യൂണിവേഴ്സിറ്റി ആണ് ലാലിന് ഡി.ലിറ്റ് ബിരുദം നൽകി ആദരിച്ചത്. അഭിനയത്തിലെ സമഗ്ര സംഭാവനകൾക്കാണ് പുരസ്കാരം.
ഇതാദ്യമായല്ല മോഹൻ ലാലിന് ഡി.ലിറ്റ് ബിരുദം നൽകുന്നത്. കാലടി ശ്രീ ശങ്കര സംസ്കൃത യൂണിവേഴ്സിറ്റി മോഹൻലാലിന് ഡി.ലിറ്റ് ബിരുദം നൽകി ആദരിച്ചത്. ഡോക്ടർ ഓഫ് ലെറ്റേഴ്സ് എന്ന ബിരുദം സമൂഹത്തിലെ വിവിധ രംഗങ്ങളിൽ വലിയ സംഭാവന നൽകുന്നവർക്കാണ് നൽകുന്നത്.
2010 ൽ സംസ്കൃത യൂണിവേഴ്സിറ്റി മോഹൻലാലിന് ഡി.ലിറ്റ് ബിരുദം നൽകി ആദരിക്കാൻ തീരുമാനിച്ചപ്പോൾ സുകുമാർ അഴിക്കോട് അതിനെ വിമർശിച്ചു രംഗത്തു വന്നത് വലിയ ചർച്ചയായിരുന്നു. അഭിനയത്തിനാണെങ്കിൽ മോഹൻലാലിനല്ല കലാമണ്ഡലം ഗോപിക്കാണ് ഡി.ലിറ്റ് നൽകേണ്ടത് എന്നദ്ദേഹം പറഞ്ഞു.ജനുവരി 29 ന് ലൈബ്രറിക്കടുത്ത് പ്രത്യേകം സജ്ജമാക്കിയ വേദിയിൽ വച്ച് ചടങ്ങുകൾ നടക്കും
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ