തിരുവനന്തപുരം: ഭക്ഷണം തൊണ്ടയില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കപ്പെട്ട നന്തന്‍കോട് കൂട്ടക്കൊലകേസിലെ പ്രതി കേദല്‍ ജിന്‍സണ്‍ രാജയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് കേദലിന്റെ ജീവന്‍ നിലനിര്‍ത്തിയിരിക്കുന്നത്.
പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ വിചാരണ തടവുകാരനായ കേദലിനെ ഇന്നലെയാണ് ഗുരുതരാവസ്ഥയില്‍ കണ്ടെത്തിയത്. വായില്‍ നിന്ന് നുരയും പതയും വന്ന നിലയിലാണ് ഇയാളെ കണ്ടെത്തിയത്. തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ജന്നി ഉണ്ടായതിനെ തുടര്‍ന്ന് ശ്വാസകോശത്തില്‍ ഭക്ഷണം കുടുങ്ങുകയായിരുന്നു.
മാതാപിതാക്കളേയും ബന്ധുവായ സഹോദരിയേയും ബന്ധുവായ സ്ത്രീയേയും കൊലപ്പെടുത്തിയ കേദലിനെ കഴിഞ്ഞ ജൂലൈ 18നാണ് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ എത്തിച്ചത്. മാനസികരോഗത്തിന് മരുന്ന് കഴിക്കുന്ന കേദലിനെ പ്രത്യേക സെല്ലിലാണ് പാര്‍പ്പിച്ചിരിക്കുന്നത്. ഇവിടെ വച്ച് ആദ്യമായാണ് ഇയാള്‍ അസ്വസ്ഥത പ്രകടിപ്പിക്കുന്നതെന്ന് ജയില്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ