കാഞ്ഞങ്ങാട് കടപ്പുറം പി.പി.ടി.എസ് എ.എല്‍.പി സ്കൂളിന് സ്വദഖ ചാരിറ്റബിള്‍ ട്രസ്റ്റ് ബാവ നഗര്‍ നിര്‍മ്മിച്ച് നല്‍കിയ അസംബ്ലി ഹാള്‍ ഉദ്ഘാടനം ചെയ്തു
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് കടപ്പുറം പി.പി.ടി.എസ് എ.എല്‍.പി സ്കൂളിന് സ്വദഖ ചാരിറ്റബിള്‍ ട്രസ്റ്റ് ബാവ നഗര്‍ നിര്‍മ്മിച്ച് നല്‍കിയ അസംബ്ലി ഹാള്‍ ഉദ്ഘാടനം സംസ്ഥാന റവന്യൂ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ നിര്‍വ്വഹിച്ചു. അസംബ്ലി ഹാള്‍ കൈമാറ്റം സംയുക്ത ജമാ അത്ത് പ്രസിഡണ്ട് മെട്രോ മുഹമ്മദ് ഹാജി നിര്‍വ്വഹിച്ചു. സ്കൂള്‍ മാനേജ്മെന്‍റ് കമ്മിറ്റി എം.ഇബ്രാഹിം , കെ. അബ്ദുള്ള കുഞ്ഞി എന്നിവര്‍ ഏറ്റു വാങ്ങി. സ്കൂള്‍ മാനേജര്‍ കെ. മൊയ്ദീന്‍കുഞ്ഞി ഹാജി അദ്ധ്യക്ഷനായി. പ്രമുഖ വ്യക്തികളെ കാഞ്ഞങ്ങാട് മുന്‍സിപ്പാലിറ്റി ചെയര്‍മാന്‍ വി.വി. രമേശന്‍ പൊന്നാടയണിയിച്ച് ആദരിച്ചു. സംയുക്ത ജമാ അത്ത് സെക്രട്ടറി ബഷീര്‍ വെള്ളിക്കോത്ത് മുഖ്യപ്രഭാഷണം നടത്തി. മഹമൂദ് മുറിയനാവി, കെ. ഇബ്രാഹിം, കെ.ടി അബ്ദുള്ള ഫൈസി, സി.എച്ച്. അഹമ്മദ്കുഞ്ഞി ഹാജി, എ.എം. അബൂബക്കര്‍ ഹാജി, അഡ്വ. എന്‍.എ. ഖാലിദ്, അഡ്വ. കെ.മോഹനന്‍, എം. കുഞ്ഞികൃഷ്ണന്‍, എം.എ. ലത്തീഫ്, സി.യൂസഫ് ഹാജി, അസ്സൈനാര്‍ കല്ലൂരാവി, കെ.മുഹമ്മദ്കുഞ്ഞി, ഖദീജ ഹസൈനാര്‍, സന്തോഷ് കുശാല്‍ നഗര്‍, സക്കീന യൂസഫ്, പി.വി. ജയരാജന്‍, കെ. ഹസൈവാര്‍, പി.കെ. അബ്ദുള്ളക്കുഞ്ഞി, അജ്മല്‍ ആവിയില്‍ , ഗുരുദത്ത് പൈ, പി. രാജീവന്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു. പി.കെ. ഇഖ്ബാല്‍ നന്ദിയും പറഞ്ഞു.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ