ശനിയാഴ്‌ച, ജനുവരി 27, 2018
കാഞ്ഞങ്ങാട്: കൂട്ടായ്മ കുറഞ്ഞും സൗഹൃദങ്ങള്‍ നഷ്ടപ്പെട്ടും കുടുബ ബന്ധങ്ങള്‍ ശിഥിലമാകുന്ന ദുരവസ്ഥയിലേക്കാണ് ഇന്നത്തെ സെല്‍ഫി ജീവിതം എത്തി നില്‍ക്കുന്നതെന്ന് കേന്ദ്ര സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ജി. ഗോപകുമാര്‍ പറഞ്ഞു. മാതൃഭൂമി സ്റ്റാഫ് റിപ്പോര്‍ട്ടര്‍ ഇ.വി. ജയകൃഷ്ണനും കൃഷി അസ്സിസ്റ്റന്‍റ് ഡയറക്ടര്‍ ആര്‍.വീണാറാണിക്കും  കാഞ്ഞങ്ങാട് റോട്ടറിയുടെ വൊക്കേഷണല്‍ എക്സലന്‍സ് പുരസ്കാരം സമ്മാനിക്കുകയായിരുന്നു അദ്ദേഹം. കാഞ്ഞങ്ങാട് റോട്ടറി പ്രസിഡണ്ട് കെ.രാജേഷ് കാമത്ത് അദ്ധ്യക്ഷനായി. മുന്‍ ഡിസ്ട്രിക്ട് ഗവര്‍ണര്‍ എം.കെ. വിനോദ് കുമാര്‍ , വി.വി. ഹരീഷ് , രഞ്ജിത്ത് സി. നായര്‍ , ബി.മുകുന്ദറായ് പ്രഭു, വി. പ്രജിത്ത് , കെ.കെ.സെവിച്ചന്‍, ആര്‍. വീണാറാണി, ഇ.വി. ജയകൃഷ്ണന്‍ എന്നിവര്‍  സംസാരിച്ചു. കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ നിന്നും ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷനില്‍ ഒന്നാം റാങ്ക് നേടിയ രേവതി സുരേഷിനെ അനുമോദിച്ചു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ