ഞായറാഴ്‌ച, ജനുവരി 28, 2018
മൂന്നാര്‍: മദ്യപിക്കാന്‍ ഗ്ലാസ്‌ നല്‍കാത്തതിന്റെ പേരില്‍ വിദേശമദ്യ വില്‍പ്പനശാലാ ജീവനക്കാരന്‍ ചായക്കടയ്‌ക്കു നേരേ നടത്തിയ കല്ലേറില്‍ പത്താം ക്ലാസ്‌ വിദ്യാര്‍ഥിനിയുടെ കണ്ണിനു പരുക്ക്‌. ഗുരുതര പരുക്കേറ്റ ദേവികുളം സ്വദേശിനി ഷൈനിയെ മൂന്നാറിലെ സ്വകാര്യ ആശുപത്രിയിലും അടിമാലി താലൂക്കാശുപത്രിയിലും പ്രവേശിപ്പിച്ചു.
വ്യാഴാഴ്‌ച്ച ഉച്ചകഴിഞ്ഞാണു സംഭവം. ദേവികുളം ആര്‍.ഡി. ഓഫീസിനു സമീപത്തെ ചായക്കടയില്‍ എത്തിയ വിദേശമദ്യ വില്‍പ്പനശാലാ ജീവനക്കാരന്‍ വികാസ്‌ (38) കടയിലുണ്ടായിരുന്ന പെണ്‍കുട്ടിയോടു മദ്യപിക്കുന്നതിനായി ഗ്ലാസ്‌ ചോദിച്ചു. കൊടുക്കാതിരുന്നപ്പോള്‍ അസഭ്യവര്‍ഷമായി.
പെണ്‍കുട്ടിയുടെ മാതൃസഹോദരനായ വികാസിനെതിരേ തിരിഞ്ഞ ഇയാള്‍ പിന്നീട്‌ കടക്കുള്ളിലെ സാധനസാമഗ്രികള്‍ നശിപ്പിച്ചു. തുടര്‍ന്ന്‌ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ കടയിലെത്തിയപ്പോഴായിരുന്നു കല്ലേറ്‌. സംഭവത്തില്‍ ദേവികുളം പോലീസ്‌ കേസെടുത്തു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ