ഞായറാഴ്‌ച, ജനുവരി 28, 2018
ഷാർജ: ആലൂർ കൾച്ചറൽ ക്ലബ്ബ് യു എ ഇ ഘടകം സംഘടിപ്പിച്ച രണ്ടാമത് സേഫ് ലേൻ ട്രോഫിക്ക് വേണ്ടിയുള്ള ക്രിക്കറ്റ് പ്രിമിയർ ലീഗ് ടൂർണ്ണമെൻറിലെ ആവേശോജ്വലമായ ഫൈനൽ മൽസരത്തിൽ നിലവിലെ വിജയികളായ എമിറേറ്റ്സ് കിങ്ങ്സിനെ പരാജയപ്പെടുത്തി ഫ്രൈഡേ സ്ട്രൈക്കേഴ്സ് ചാമ്പ്യൻമാരായി.  ടി.എ.ഖാദർ ക്യാപ്റ്റനായ ഫ്രൈഡേ സ്ട്രൈക്കേഴ്സ്  റസാഖ്, അച്ചു, ഇർഷാദ് എന്നിവരുടെ തകർപ്പൻ പ്രകടനത്തിൽ നിശ്ചിത ആറ് ഓവറിൽ ആറ് വിക്കറ്റിന് 56 എന്ന സ്ക്കോറിനെതിരെ ജാഫർ കെ.കെ. നായകനായ ' എമിറേറ്റ്സ് കിങ്ങ്സ് ടീമിന്റെ ബഷീർ.ടി.യു.സി, മുനീർ.കെ.എം, സെമീർ.ടി.എ, മൊയ്തീൻ.ടി.എ, ഗഫൂർ ജി, ആസിഫ് ബാങ്കോട്, റിയാസ്.എ.ടി തുടങ്ങിയവരുടെ  മോശമല്ലാത്ത ബാറ്റിങ്ങിൽ ആറ് ഓവറിൽ 48 റൺസ് എടുക്കാനേ കഴിഞ്ഞുള്ളൂ. മാൻ ഓഫ് ദി മാൻ, മാൻ ഓഫ് ദി സീരീസ് അവാർഡിന് ഫ്രൈഡേ സ്ട്രൈക്കേഴ്സിന്റെ ഇർഷാദ് അർഹനായി.
വിജയികൾക്കുള്ള കപ്പ് സേഫ് ലേൻ എംഡി. ശ്രീ. ശബ്നാസ് വിതരണം ചെയ്തു. ആലൂർ കൾച്ചറൽ ക്ലബ്ബിലെ പഴയകാല മുതിർന്ന അംഗങ്ങളായ അസീസ് ആലൂർ, എ.ടി.സുബൈർ, ടൂർണ്ണമെൻറ് ഈവന്റ് മാനേജ്മെന്റ് ചെയർമാൻ എ.ടി.മുഹമ്മദ്, കബീർ.എ.എം, മൊയ്തീൻ.ടി.കെ, മൊയ്തീൻ.എ.എം, താജു ആദൂർ, സെമീർ ആലൂർ,ആസിഫ്  മീത്തൽ, മാഹിൻ.എ, ഇഖ്ബാൽ.എ.ടി. തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ