തിങ്കളാഴ്‌ച, ജനുവരി 29, 2018
മുന്‍ ഡിജിപി സെന്‍കുമാര്‍ വ്യാജമെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയെന്ന ആരോപണത്തില്‍ വിജിലന്‍സ് അന്വേഷണം വേണ്ടെന്ന് സുപ്രീംകോടതി. വ്യാജപരാതിയില്‍ അന്വേഷണം വേണ്ടെന്നും പരാതിക്കാരനായ എ ജെ സുകോര്‍ണോ 25000 രൂപ പിഴയടക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

സെന്‍കുമാര്‍ വ്യാജമെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയെന്ന ആരോപണത്തില്‍ ത്വരിത വിജിലന്‍സ് അന്വേഷണം വേണ്ടെന്ന് നേരത്തെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഹൈക്കോടതി വിധി സുപ്രീംകോടതി ശരിവെച്ചതോടെ അപ്പീല്‍ നല്‍കിയ പരാതിക്കാരന്‍ പിഴയൊടുക്കേണ്ടി വരും. പൊതുതാല്‍പര്യ ഹര്‍ജിയെന്ന വിധേയേന വരുന്ന ഇത്തരം ഹര്‍ജികള്‍ കേള്‍ക്കാനാവില്ലെന്നും കോടതി പറഞ്ഞു.

രണ്ട് പരാതികളാണ് സെന്‍കുമാറിനെതിരെ സുകാര്‍ണോ തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ നല്‍കിയിരുന്നത്. കെ എസ് എഫ് സി ചെയര്‍മാന്‍ ആയിരിക്കെ അനധികൃതമായി അമ്പത് കോടി രൂപയുടെ ലോണ്‍ അനുവദിച്ചു എന്നതായിരുന്നു ആദ്യപരാതി. 2016 ജൂണ്‍ മുതല്‍ മെഡിക്കല്‍ അവധി എടുക്കുകയും ആ സമയത്തെ ശമ്പളം ലഭിക്കാന്‍ വ്യാജമെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും മറ്റ് രേഖകളും ഹാജരാക്കുകയും ചെയ്തുവെന്നായിരുന്നു രണ്ടാമത്തെ പരാതി.

ഈ രണ്ട് പരാതികളിലും ത്വരിതാന്വേഷണത്തിന് തിരുവനന്തപുരം വിജിലന്‍സ് കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ ഇതിനെതിരെ സെന്‍കുമാര്‍ ഹൈക്കോടതിയെ സമീപിക്കുകയും അനുകൂല വിധി നേടുകയും ചെയ്തിരുന്നു. ഇതിനെതിരെയാണ് സുകാര്‍ണോ സുപ്രീം കോടതിയെ സമീപിച്ചത്. ജസ്റ്റിസ് ചെലമേശ്വര്‍ അധ്യക്ഷനായ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ