ന്യൂഡല്‍ഹി: എട്ടുമാസം പ്രായുമുള്ള പെണ്‍കുഞ്ഞിനെ 28കാരനായ ബന്ധു ബലാത്സംഗം ചെയ്തു. രാജ്യതലസ്ഥാനത്തു തന്നെയാണ് ഈ ക്രൂരകൃത്യം അരങ്ങേറിയത്. വടക്കന്‍ ഡല്‍ഹിയിലെ ശകുര്‍പൂര്‍ ബസതി മേഖലയിലാണ് സംഭവം. ആക്രമണത്തിന് ഇരയായ കുട്ടി ഇപ്പോള്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണുള്ളത്.
ഞായറാഴ്ചയായിരുന്നു സംഭവം. കൂലിപ്പണിക്കാരനായ അച്ഛന്‍ ഞായറാഴ്ച ഉച്ചകഴിഞ്ഞ് ജോലിക്കായി പോയ ശേഷം അതേ കെട്ടിടത്തില്‍ താമസിച്ചിരുന്ന കസിന്‍ ആണ് കുട്ടിയോട് ക്രൂരമായി പെരുമാറിയത്. സംഭവസമയത്ത് അമ്മ സ്ഥിരമായി വീട്ടുജോലിക്ക് പോയിരിക്കുകയായിരുന്നു.
വീട്ടുകാര്‍ ഇല്ലാതിരിക്കുന്ന സമയത്ത് സ്ഥിരമായി കുട്ടിയെ നോക്കുന്നതിന് എത്തിയിരുന്ന സ്ത്രീ വീട്ടില്‍ എത്തിയപ്പോള്‍ ബന്ധുവായ യുവാവ് കളിപ്പിക്കുന്നത് കണ്ടതിനാല്‍ തിരിച്ചു പോയെന്ന് പറയുകയായിരുന്നു.
രക്തത്തില്‍ കുളിച്ചുകിടന്ന കുട്ടിയെ ആശുപത്രിയില്‍ എത്തിച്ച് പരിശോധന നടത്തിയപ്പോഴാണ് ബലാത്സംഗം നടന്നതായി തെളിഞ്ഞത്. നിലവില്‍ ഒരു ശസ്ത്രക്രിയ കഴിഞ്ഞ് കുട്ടിയുടെ നില തൃപ്തികരമാണെന്ന് അധികൃതര്‍ അറിയിച്ചു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ