ന്യൂഡല്‍ഹി : കോണ്‍ഗ്രസിന്റെ 'കൈപ്പത്തി'യ്‌ക്കെതിരെ ബി.ജെ.പി രംഗത്ത്. കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് ചിഹ്നമായ 'കൈപ്പത്തി' ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി. ബി.ജെ.പി നേതാവ് അശ്വിനി ഉപാധ്യായയാണ് തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചിരിക്കുന്നത്.
അശ്വിനി ഉപാധ്യായയുടെ ആറു പേജുള്ള പരാതിയില്‍ കൈപ്പത്തി എന്നത് കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് ചിഹ്നം മാത്രമല്ല, മനുഷ്യ ശരീരത്തിലെ ഒരു അവയവം കൂടിയാണെന്ന് ചൂണ്ടിക്കാട്ടുന്നു. കൈപ്പത്തി ചിഹ്നം തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ക്ക് എതിരാണ്. പരാതിയുടെ പകര്‍പ്പ് ട്വിറ്റര്‍ അക്കൗണ്ടിലൂടെ പുറത്തു വിട്ടിട്ടുണ്ട്.
തെരഞ്ഞെടുപ്പിന് 48 മണിക്കൂര്‍ മുന്‍പ് പ്രചരണം അവസാനിപ്പിക്കണാണ് ചട്ട. എന്നാല്‍, കോണ്‍ഗ്രസിന്റെ ചിഹ്നം കൈപ്പത്തി ആയതിനാല്‍ തെരഞ്ഞെടുപ്പ് ദിവസം പോലും പ്രചാരണം നടത്താമെന്നാണ് ഉപാധ്യായ പറയുന്നത്. തെരഞ്ഞെടുപ്പ് ദിവസം വോട്ടര്‍മാര്‍ക്കു നേരെ 'കൈ' വീശി കാട്ടുന്ന കോണ്‍ഗ്രസ് നേതാക്കളും അനുയായികളും അവരുടെ ചിഹ്നം ദുരുപയോഗം ചെയ്യുകയാണെന്നും പരാതിയില്‍ വാദമുണ്ട്.
തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ബൂത്തിന് 100 മീറ്റര്‍ ചുറ്റളവില്‍ തെരഞ്ഞെടുപ്പ് ചിഹ്നങ്ങള്‍ പ്രദര്‍ശിപ്പിക്കരുതെന്നാണ് നിയമം. എന്നാല്‍, കൈപ്പത്തി ചിഹ്നം ഉപയോഗിച്ച് കോണ്‍ഗ്രസ് ഈ ചട്ടങ്ങളെല്ലാം ലംഘിക്കുകയാണെന്നും പരാതിയില്‍ ഉപാധ്യായ വിശദീകരിക്കുന്നു. മനുഷ്യ ശരീരത്തിലെ ഒഴിച്ചുകൂടാനാകാത്ത ഒരു അവയവത്തെ തെരഞ്ഞെടുപ്പ് ചിഹ്നമായി അനുവദിച്ചതിന്റെ പരിണിത ഫലമാണ് ഇതെന്നും പരാതിയില്‍ പറയുന്നു.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ