ഭിക്ഷാടന മാഫിയക്കെതിരെ കാമ്പയിനുമായി ഗ്രീൻ ബറ്റാലിയൻ ടീം
കാഞ്ഞങ്ങാട് : കേരളത്തിന്റെ മുക്കിലും മൂലയിലും ഭിക്ഷാടന മാഫിയകളുടെ അതിപ്രസരവും അത് കൊണ്ടുണ്ടാകുന്ന വിപത്തുകളും വർദ്ദിച്ച് വരുന്ന സാഹചര്യത്തിൽ ഭിക്ഷാടന മാഫിയക്കെതിരെയുള്ള കാമ്പയിനുമായി ഗ്രീൻ ബറ്റാലിയൻ ടീം മുൻകൈ എടുത്ത് നടത്തുന്ന കാഞ്ഞങ്ങാട് ലീഗ് ഹൗസ് വാട്സ് ആപ് ഗ്രൂപ്പ് മുന്നോട്ട് വന്നിരിക്കുന്നത്. ക്യമ്പയ്‌നിന്റെ ഭാഗമായി ബോധവൽക്കരണം ,പോസ്റ്റർ പ്രചരണം , നവ മാധ്യമ സംവാദം തുടങ്ങിയ പരിപാടികൾ സങ്കടിപ്പിക്കും . കാമ്പയിനിന്റെ ഔപചാരികമായ ഉദ്ഘാടനം കാസർഗോഡ് ജില്ലാ മുസ്ലിം ലീഗ് പ്രസിഡണ്ട് എം.സി. ഖമറുദ്ദീൻ നിർവ്വഹിച്ചു. അസ്‌ലം സി. എച്ചിന്റെ അദ്ധ്യ് ക്ഷതയിൽ മുല്ലക്കോയ തങ്ങൾ മാണിക്കോത്ത് വിഷയാവതരണം നടത്തി . ദുബൈ കാസറഗോഡ് ജില്ല കെഎംസിസി സെക്രട്ടറി എം കെ അബ്ദുള്ള ആറങ്ങാടി, ഷാർജ കാഞ്ഞങ്ങാട് മണ്ഡലം സെക്രട്ടറി ഹംസ മുക്കൂട്, മൻസൂർ മീനാപ്പീസ്, റിയാസ് ഇട്ടമ്മൽ, മജീദ് ആവിയിൽ, ഫൈസൽ ഞാണിക്കടവ്, ഇൽയാസ് ബല്ല, അഷ്‌റഫ് ആവിയിൽ, നാസർ ബല്ല, സുബൈർ പള്ളി, സുബൈർ കെ കെ, യുസുഫ് കൊയപ്പള്ളി, നൗഷാദ് തെക്കേപ്പുറം, ജാഫർ മീനാപ്പീസ് എന്നിവർ പ്രസംഗിച്ചു. ഷാനവാസ് പടന്നക്കാട് സ്വാഗതവും എം. എസ്. കെ. വി. ശരീഫ് അതിഞ്ഞാൽ നന്ദിയും പറഞ്ഞു.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ