ചൊവ്വാഴ്ച, ജനുവരി 02, 2018
കൊച്ചി: കാസര്‍കോട് ജില്ലയുടെ വാര്‍ത്താ ലോകത്ത് സൈബര്‍ സാന്നിധ്യമായ മീഡിയ പ്ലസ് ടീം പുതിയ ചുവടു വെപ്പുമായി രംഗത്ത്. വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയകളില്‍ സജീവമായി നിര്‍ത്തുന്നതിലുപരിയായി മൊബൈല്‍ ഫോണുകളില്‍ കൂടി കൂടുതല്‍ പേരില്‍ എത്തിക്കുന്നതിന്റെ ഭാഗമായാണ് മീഡിയ പ്ലസ് ന്യൂസിന്റെ ആന്‍ഡ്രോയിഡ് ആപ്പ് പുറത്തിറക്കിയിരിക്കുന്നത്. ആന്‍ഡ്രോയിഡ് ആപ്പിന്റെ ലോഞ്ചിംഗ് കൊച്ചിയില്‍ നടന്ന ചടങ്ങില്‍  ഐ.ജി. പി.വിജയന്‍ ഐ പി എസ്  നിര്‍വഹിച്ചു. കൂടുതല്‍ പ്രാദേശിക വാര്‍ത്തകള്‍, പുതിയ സംഭവ വികാസങ്ങളും എളുപ്പത്തില്‍ ഇനി മീഡിയ പ്ലസിലുടെ മൊബൈലില്‍ ആപ്ലിക്കേഷനില്‍ ലഭ്യമാകും. മീഡിയാ പ്ലസ് ന്യൂസ്‌  ആൻഡ്രോയിഡ് ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക ( https://goo.gl/MEaxTn ). ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ media plus news എന്ന്  ടൈപ് ചെയ്ത് ഇന്‍സ്റ്റാള്‍ ബട്ടണ്‍ അമര്‍ത്തുക. ഹാല്‍സ്യോണ്‍ (Halcyon.inc)യിലെ ആന്‍ഡ്രോയിഡ് ആപ് ഡവലപ്പറായ കുണ്ടാറിലെ മിദ് ലാജ് കെ.എച്ച് ആണ് ആപ് നിര്‍മ്മിച്ചത്.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ