ചൊവ്വാഴ്ച, ജനുവരി 02, 2018
മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഡിജിറ്റല്‍ ഇന്ത്യയെ പരിഹസിച്ചുകൊണ്ട് ശിവസേന. മുഖപത്രമായ സാമ്‌നയിലാണ് മോഡിയെ പരിഹസിച്ചുകൊണ്ട് ശിവസേന മുഖപ്രസംഗം എഴുതിയത്.
നമ്മുടെ പ്രധാനമന്ത്രി അച്ചടക്കമുള്ള ആളാണ്. എല്ലാ എം.പിമാര്‍ക്കും നമോ ആപ്പിലൂടെ അദ്ദേഹം ഗുഡ്‌മോണിങ് പറയും. എന്നാല്‍ വളരെ കുറച്ച് പേര്‍ മാത്രമാണ് മറുപടി നല്‍കുന്നതെന്ന് ശിവസേന ചൂണ്ടിക്കാട്ടി.
ഇന്ത്യയെ ഡിജിറ്റല്‍ ആക്കാനായി പ്രധാനമന്ത്രി മുന്‍കയ്യെടുക്കുന്നുണ്ട്. കടങ്ങളെല്ലാം ഓണ്‍ലൈനിലൂടെ എഴുതിത്തള്ളുമെന്നാണ് പാവപ്പെട്ട കര്‍ഷകര്‍ക്ക് മോഡി നല്‍കിയ വാഗ്ദാനം. എന്നാല്‍ ബി.ജെ.പി നേതാക്കളെ പോലും ഇതുവരെ ഡിജിറ്റലൈസഷന്‍ ബാധിച്ചതായി തോന്നുന്നില്ലെന്നും സാമ്‌നയുടെ മുഖപ്രസംഗം നിശിതമായി വിമര്‍ശിക്കുന്നുണ്ട്.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ