ശനിയാഴ്‌ച, ഫെബ്രുവരി 17, 2018
ഗുവാഹതി: അതി നിർണായകവും നിലനിൽപി​​െൻറതുമായ പോരാട്ടത്തിൽ വെസ്​ബ്രൗണി​​െൻറ ഗോളിലൂടെ നോർത്ത്​ ഇൗസ്​റ്റ്​ യുണൈറ്റഡിനെ തകർത്ത്​ കേരളാ ബ്ലാസ്​റ്റേഴ്​സിന്​ വിജയം. ഇന്നത്തെ ജയത്തോടെ ബ്ലാസ്​റ്റേഴ്​സ് പ്ലേഒാഫ്​ സാധ്യതയും നിലനിർത്തി. ആദ്യ പകുതിയുടെ 28ാം മിനിറ്റിൽ ജാക്കി ചന്ദ്​ എയ്​ത്​ വിട്ട കോർണർ കിക്ക്​ അതിമനോഹരമായി ഗോളിപോസ്​റ്റിലേക്ക്​ അടിച്ച്​ കയറ്റിയ ഡിഫൻറർ വെസ് ബ്രൗണി​​െൻറ ഗോളിലൂടെയാണ്​ ​ബ്ലാസ്​റ്റേഴ്​സ്​ ജയം സ്വന്തമാക്കിയത്​.
കളിയിലുടനീളം ആധിപത്യം പുലർത്തിയ കേരളാ ബ്ലാസ്​റ്റേഴ്​സിന്​ വേണ്ടി മുന്നേറ്റ നിരയും പ്രതിരോധ നിരയും മികച്ച പ്രകടനമാണ്​ കാഴ്​ചവെച്ചത്​. അവസാന നിമിഷങ്ങളിൽ ഒരു ഫൗളി​​െൻറ പേരിൽ ഇരു ടീമും കയ്യാങ്കളിയിലാവുന്നതിനും ഗുവാഹത്തി മൈതാനി സാക്ഷിയായി.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ