ഈജിപ്ഷ്യന്‍ മെസി എന്നറിയപ്പെടുന്ന മുഹമ്മദ് സലാഹിനോടുളള ആരാധന കവിഞ്ഞൊഴുകുകയാണ് ലിവര്‍പൂള്‍ ആരാധകര്‍ക്ക്. ഇതിനായി അമ്പരപ്പിക്കുന്നു ഒരു ചാന്റുമായി രംഗത്ത് വന്നിരിക്കുകയാണ് ലിവര്‍പൂള്‍ ആരാധകര്‍.
തകര്‍പ്പന്‍ ഫോമിലുളള സലാഹിന്റെ ചിറകിലേറി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂള്‍ കുതിപ്പ് തുടരുന്നതിനിടെയാണ് ഈ ചാന്റ് വൈറലായിരിക്കുന്നത്. ആ വരികള്‍ ഇങ്ങനെ.
‘മോ സല ല ല ല…
നിനക്ക് സാലയെ മതിയെങ്കില്‍ എനിക്കും സാലയെ മതി
ഇനിയും ഗോളുകള്‍ അടിക്കുകയാണെങ്കില്‍ ഞാനും മുസ്ലിമാകും
സലാഹ് ഇരിക്കുന്ന പള്ളിയില്‍ എനിക്കും പോകണം
മോ സല ല ല ല…’
ഈ വര്‍ഷത്തെ ആഫ്രിക്കന്‍ ഫുട്‌ബോളര്‍ ആണ് സലാഹ്. ഇറ്റാലിയന്‍ ലീഗില്‍ എസ്. റോമയിലും ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിനും വേണ്ടി നടത്തിയ മികച്ച പ്രകടനമാണ് സലാഹിനെ അവര്‍ഡിന് അര്‍ഹനാക്കിയത്.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ