വോയ്‌സ് ഓഫ് കിഡ്‌സ് എന്ന റിയാലിറ്റി ഷോയ്ക്കിടെ അപ്രതീക്ഷിതമായാണ് വിധികര്‍ത്താവായ പാപോണ്‍ പെണ്‍കുട്ടിയെ ചുംബിച്ചത്. പോപോണ്‍ തന്നെ ഫെയ്‌സ്ബുക്കിലൂടെ വീഡിയോ ഷെയര്‍ ചെയ്തിരുന്നു. വീഡിയോ വൈറലായതോടെ സുപ്രീംകോടതിയിലെ അഭിഭാഷകന്‍ ബാലവകാശ കമ്മീഷനില്‍ പരാതി നല്‍കി. തുടര്‍ന്ന് താന്‍ വളരെ നിഷ്‌കളങ്കമായി ചെയ്തതാണെന്ന് പാപോണ്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ പ്രമുഖര്‍ പലരും സംഭവത്തില്‍ പാപോണിനെ രൂക്ഷമായി വിമര്‍ശിച്ചു. ഗുരു ശിഷ്യ ബന്ധത്തിന്റെ അടിസ്ഥാനത്തിലല്ല പാപോണ്‍ കുട്ടിയെ ചുംബിച്ചതെന്നും അറസ്റ്റ് ചെയ്യണമെന്നുമായിരുന്നു പലരുടെയും പ്രതികരണം.
തന്റെ ചുമതല പൂര്‍ത്തിയാക്കാന്‍ കഴിയുന്ന മാനസികാവസ്ഥയിലല്ലെന്നും തന്റെ നേരെ ഉയരുന്ന ആരോപണത്തിന്റെ അന്വേഷണം പൂര്‍ത്തിയാകും വരെ വിധികര്‍ത്താവെന്ന സ്ഥാനത്ത് നിന്ന് മാറി നില്‍ക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് പാപോണ്‍ ട്വിറ്ററിലൂടെ വ്യക്തമാക്കി.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ