മണ്ണാർക്കാട്: പാലക്കാട് മണ്ണാർക്കാട് ലീഗ് പ്രവർത്തകനെ കുത്തിക്കൊന്നു. കുന്തിപ്പുഴ സ്വദേശി സഫീർ (22) ആണ് മരിച്ചത്. തുണിക്കടയിൽ കയറിയാണ് ആക്രമിസംഘം ഇയാളെ കുത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിയെങ്കിലും സഫീറിന്റെ ജീവൻ രക്ഷിക്കാനായില്ല. മൂന്നംഗ സംഘമാണ് ഇയാളെ ആക്രമിച്ചതെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. എന്നാൽ ആരാണ് ആക്രമത്തിന് പിന്നിൽ ആരാണെന്ന് വ്യക്തമായിട്ടില്ല. പിന്നിൽ രാഷ്ട്രീയ കാരണമില്ലെന്നാണ് പ്രാഥമിക നിഗമനമെങ്കിലും കഴിഞ്ഞ ദിവസം പ്രദേശത്ത് ഉണ്ടായ രാഷ്ട്രീയ സംഘർവുമായി കൊലപാതകത്തിന് ബന്ധമുണ്ടോ എന്ന് പരിശോധിച്ച വരികയാണെന്ന് പൊലീസ് വ്യക്തമാക്കി.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ