ഞായറാഴ്‌ച, ഫെബ്രുവരി 25, 2018
ഇരിട്ടി: മട്ടന്നൂരില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്റെ കുടുംബസഹായ ഫണ്ടിലേയ്ക്ക് കൊലപാതക കേസില്‍ അറസ്റ്റിലായ ആകാശ് തില്ലങ്കേരിയുടെ പിതാവിന്റെ വക സംഭാവന. കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടക്കുന്ന ഷുഹൈബ് കുടുംബസഹായ ഫണ്ടിലേയ്ക്കാണ് തില്ലങ്കേരിയുടെ പിതാവ് സംഭാവന നല്‍കിയത്.
തില്ലങ്കേരി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ തില്ലങ്കേരി ടൗണില്‍ ബക്കറ്റ് പിരിവിലൂടെ സംഭാവന സ്വീകരിക്കുന്നതിനിടയിലാണ് ആകാശ് തില്ലങ്കേരിയുടെ പിതാവ് വഞ്ചേരി രവീന്ദ്രനും പങ്കാളിയായത്. പിരിവിനെത്തിയപ്പോള്‍ ടൗണിലെ ഹോട്ടലിനു മുന്നില്‍ നില്‍ക്കുകയായിരുന്നു ആകാശിന്റെ അച്ഛന്‍. പിരിവ് സംഘം മുന്നിലെത്തിയതോടെ പോക്കറ്റില്‍ നിന്ന് 100 രൂപയെടുത്ത് ഇത് എന്റെ വക എന്നു പറഞ്ഞ് ബക്കറ്റിലേയ്ക്ക് ഇടുകയായിരുന്നു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ