ശബ്ദം കേട്ടപ്പോള്‍ കല്ല് അടിയില്‍ തട്ടിയതാണ് എന്നു കരുതി. റിയര്‍വ്യൂ മീറ്റിലൂടെ നോക്കിയപ്പോള്‍ അസ്വഭാവികമായി ഒന്നും ക ണ്ടില്ല എന്നു ഡ്രൈവര്‍ പോലീസിനോടു പറഞ്ഞു. അതുകൊണ്ടു തന്നെ യാത്ര തുടരുകയായിരുന്നു. ബസ് ഡിപ്പോയില്‍ എത്തി കഴുകാനായി മാറ്റിയപ്പോഴാണു മൃതദേഹം വാഹനത്തിനടയില്‍ കുടുങ്ങിയ വിവരം കാണുന്നത്. ഉടന്‍ തന്നെ വാഹനത്തിന്റെ ഡ്രൈവറെയും പോലീസിനേയും വിവരം അറിയിച്ചു.
മുപ്പതിനും നാല്‍പ്പതിനും ഇടയില്‍ പ്രായമുള്ള പുരുഷനാണു മരിച്ചത് എന്ന് പോലീസ് പറയുന്നു. മൃതദേഹം വിക്‌ടോറിയ ആശുപത്രിയിലേയ്ക്കു മാറ്റി. കര്‍ണ്ണാടക ആര്‍ ടി സി യില്‍ പത്തുവര്‍ഷത്തെ തൊഴില്‍ പരിചയം ഉള്ളയാളാണ് അപകടം സംഭവിച്ച സമയത്തു വാഹനമൊടിച്ച മൊഹിനുദ്ദീന്‍. ഇതുവരെ യാഥോരു അപകടമോ കേസുകളോ ഇയാളുടെ സര്‍വീസ് റെക്കോര്‍ഡില്‍ ഉണ്ടായിട്ടില്ല എന്നു പോലീസ് പറയുന്നു. മരണത്തിനു കാരണമാകുന്നതരത്തില്‍ അശ്രദ്ധമായി വണ്ടിയൊടിച്ചു എന്നു ഇയാള്‍ക്കെതിരെ രജിസ്റ്ററര്‍ ചെയ്തിരിക്കുന്ന കേസ്.


0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ