ഞായറാഴ്‌ച, ഫെബ്രുവരി 04, 2018
കേരളത്തിലെ രാഷ്ട്രീയ സമവാക്യങ്ങള്‍ക്ക് മാറ്റം വരുന്നതായി സൂചന. രണ്ടു പാര്‍ട്ടികള്‍ യുഡിഎഫ് വിട്ട് എല്‍ഡിഎഫിലേക്ക് ചേക്കറാനുള്ള ശ്രമത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. സി.പി ജോണ്‍ നേതൃത്വം നല്‍കുന്ന സിഎംപിയും ആര്‍എസ്പിയും യുഡിഎഫ് വിടുമെന്നാണ് ലഭിക്കുന്ന വിവരം.

സി.പി ജോണ്‍ നേതൃത്വം നല്‍കുന്ന സിഎംപി സിപിഐയില്‍ ലയിക്കാനാണ് നീക്കം നടത്തുന്നത്. ലയനം നടന്നാല്‍ സ്വഭാവികമായി പാര്‍ട്ടി ഇടതു മുന്നണിയിലെത്തും. അന്തരിച്ച നേതാവ് കെ.ആര്‍ അരവിന്ദാക്ഷന്റെ നേതൃത്വത്തിലുള്ള സിഎംപി നേരെത്ത തന്നെ ഇടതുപാളയത്തിലാണ്. സിഎംപി സ്ഥാപക നേതാവ് എംവിആറിന്റെ മരണത്തോടെയാണ് പാര്‍ട്ടി പിളര്‍ന്നത്. അന്തരിച്ച നേതാവ് കെ.ആര്‍ അരവിന്ദാക്ഷന്റെ നേതൃത്വത്തിലുള്ള സിഎംപി ഇടതു പക്ഷത്തും സി.പി ജോണ്‍ നേതൃത്വം നല്‍കുന്ന സിഎംപി യുഡിഎഫിലുമാണ് അതിനു ശേഷം ഇടംപിടിച്ചത്.

ഇതിനു പിന്നാലെ ആര്‍എസ്പിയും ഇടതു പാളയത്തിലേക്ക് പോകുമെന്നാണ് ലഭിക്കുന്ന വിവരം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല യുഡിഎഫ് ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുത്തതിനു ശേഷം മുന്നണി സംവിധാനം ദുര്‍ബലമായി മാറിയെന്നാണ് ഇരുപാര്‍ട്ടികളും പറയുന്നത്.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ