തിങ്കളാഴ്‌ച, ഫെബ്രുവരി 05, 2018
ജനങ്ങളെ ദുരിതലാഴ്ത്തി ഇന്നു വീണ്ടും ഇന്ധന വില കൂടി. ഇന്നു പെട്രോളിന് 16 പൈസയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഇതിനു പുറമെ ഡീസലിനു ഏഴ് പൈസയും കൂടി. രണ്ടു ദിവസത്തിനു ശേഷമാണ് ഡീസല്‍ വില കൂടുന്നത്. പക്ഷേ കഴിഞ്ഞ മൂന്നു ദിവസവമായി പെട്രോളിന് വില കൂടുന്നത് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നുണ്ട്.

ഇന്ന് കണ്ണൂരില്‍ പെട്രോളിന് 78.2 രൂപയും ഡീസലിനു 70.47 രൂപയുമാണ് വിപണി വില.

വര്‍ധിപ്പിച്ച തുകയുടെ കൂടെ കേന്ദ്ര സംസ്ഥാന നികുതിയും കൂടി ചേരുന്നതോടെ ഇന്ധന വില ജനത്തിനു ദുസഹമായി മാറും. ഇതു വരെ വില കുറയ്ക്കുന്നതിനു വേണ്ട യാതൊരു നടപടികളും കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നില്ലെന്നതും ശ്രദ്ധേയമാണ്.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ