തിങ്കളാഴ്‌ച, ഫെബ്രുവരി 05, 2018
തൊഴില്‍വിസ അനുവദിക്കാന്‍ പൊലീസ്‌ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന യുഎഇ സര്‍ക്കാരിന്റെ പുതിയ നിബന്ധനയില്‍ ഇളവ് വരുത്താന്‍  കേന്ദ്രസര്‍ക്കാര്‍  ഇടപെടണമെന്ന്  മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രധാനമന്ത്രിക്ക് അയച്ച കത്തിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്.


ഈ മാസം മുതല്‍ തൊഴില്‍ വിസ പൊലീസ്‌ ക്ലിയറന്‍സ് നിര്‍ബന്ധമാക്കാന്‍ യുഎഇ സര്‍ക്കാര്‍ തീരുമാനിച്ചത്. സാധാരണക്കാര്‍ക്ക് ബുദ്ധിമുട്ടില്ലാതെ പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് അനുവദിക്കാന്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തണം. അത് വരെ തൊഴില്‍ വിസ ഇന്നത്തെ രീതിയില്‍ അനുവദിക്കാന്‍ യുഎഇ സര്‍ക്കാരെ ബന്ധപ്പെടണമെന്നാണ് കേന്ദ്രത്തോട് ആവശ്യപ്പെട്ടത്.

സമഗ്രമായ വേരിഫിക്കേഷന്‍ നടത്തി സംസ്ഥാനസര്‍ക്കാര്‍ നേരിട്ട് പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് സമയബന്ധിതമായി യു.എ.ഇ കോണ്‍സുലേറ്റിന് കൈമാറാന്‍ ഒരുക്കമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇത്തരത്തില്‍ ഇളവ് ലഭിക്കുന്നത് യു.എ.ഇയില്‍ ജോലി തേടുന്നവര്‍ക്ക് വലിയ ആശ്വാസമായിരിക്കുമെന്ന് അദ്ദേഹം കത്തില്‍ പറഞ്ഞു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ