തിങ്കളാഴ്‌ച, ഫെബ്രുവരി 05, 2018
സൈബര്‍ ലോകത്ത് ഭീതി പടര്‍ത്തി ഫേസ്ബുക്കില്‍ പുതിയ വൈറസ് പടരുന്നു. ഫേസ്ബുക്ക് മെസഞ്ചര്‍ വഴി പടരുന്ന വൈറസ് അക്കൗണ്ട് ഹാക്ക് ചെയ്യുന്നതടക്കമുള്ള പരാതികള്‍ ഇതിനോടകം ഉപയോക്താക്കള്‍ ഉന്നയിച്ചുകഴിഞ്ഞു.

ഒരു വീഡിയോ ലിങ്ക് മെസഞ്ചറില്‍ വരികയാണെന്നും ഉപഭോക്താക്കള്‍ പറയുന്നു. ഇത് നിങ്ങളാണോ എന്ന് ചോദിച്ചുകൊണ്ടുള്ള വീഡിയോ ലിങ്ക് ആണ് മെസഞ്ചറില്‍ വരുന്നത്.

അതേസമയം ഇതു സംബന്ധിച്ച് ഔദ്യോഗിക പരാതികളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ഉപയോക്താവിന് നിര്‍ദ്ദേശിച്ച ഫയല്‍ വീഡിയോ സ്ട്രീമിംഗുമായി ബന്ധപ്പെട്ട ഒരു സോഫറ്റ് വെയറും ഉള്‍ക്കൊള്ളുന്നില്ല. മാത്രമല്ല മെസേജ് ഉപയോക്താവിന്റെ കോണ്‍ടാക്റ്റിലുള്ളവര്‍ക്ക് ഓട്ടോമാറ്റിക്കായി അയക്കുകയും ചെയ്യുന്നു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ