14 മത്സരങ്ങളിൽ നിന്ന് 20 പോയിന്റുമായി ലീഗിൽ ആറാം സ്ഥാനത്തുള്ള കേരള ബ്ളാസ്റ്റേഴ്സിന് ഇന്നത്തെ മത്സരം നിർണായകമാണ്. 13 മത്സരങ്ങളിൽ 17 പോയിന്റുമായി എട്ടാം സ്ഥാനത്തുള്ള എ.ടി.കെ കൊൽക്കത്തയാണ് കേരളത്തിന്റെ എതിരാളികൾ. ഇന്ന് ജയിക്കാനായാൽ എഫ്.സി ഗോവയേയും ജംഷഡ്പൂരിനെയും മറികടന്ന് നാലാം സ്ഥാനത്ത് എത്താം. അതേസമയം, പ്ലേ ഓഫ് സാദ്ധ്യതകൾ നിലനിർത്താൻ അവശേഷിക്കുന്ന നാല് മത്സരങ്ങളും ബ്ലാസ്റ്റേഴ്സിനെ ജയിച്ചേ മതിയാകൂ. ഈ സാഹചര്യത്തിൽ കേരളത്തിനായി കൂടുതൽ ഗോളുകൾ നേടിയ ഹ്യൂമിന്റെ പുറത്താകൽ കേരളത്തിന് കനത്ത തിരിച്ചടിയാകുമെന്ന് ഉറപ്പാണ്.
ബ്ലാസ്റ്റേഴ്സിന് കനത്ത തിരിച്ചടി, ഹ്യൂമേട്ടൻ ടീമിൽ നിന്നും പുറത്ത്
കൊൽക്കത്ത: ഇന്ത്യൻ സൂപ്പർ ലീഗിൽ സീസണിലെ നിർണായക മത്സരത്തിന് ഇറങ്ങുന്ന കേരളാ ബ്ലാസ്റ്റേഴ്സിന് കനത്ത തിരിച്ചടി. പരിക്കു കാരണം കൊമ്പൻമാരുടെ സൂപ്പർ താരം ഇയാൻ ഹ്യൂം ടീമിൽ നിന്നും പുറത്തായി. സീസണിലെ ഇനിയുള്ള മത്സരങ്ങളിൽ ഹ്യൂം കളിച്ചേക്കില്ലെന്ന് ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് അറിയിച്ചു. എഫ്.സി ഗോവയ്ക്കെതിരായ മത്സരത്തിലായിരുന്നു ഹ്യൂമിന് പരിക്കേറ്റത്. അതേസമയം പൂർവാധികം ശക്തിയോടെ തിരിച്ചു വരുമെന്ന് ഹ്യൂം ട്വിറ്ററിൽ കുറിച്ചു.
14 മത്സരങ്ങളിൽ നിന്ന് 20 പോയിന്റുമായി ലീഗിൽ ആറാം സ്ഥാനത്തുള്ള കേരള ബ്ളാസ്റ്റേഴ്സിന് ഇന്നത്തെ മത്സരം നിർണായകമാണ്. 13 മത്സരങ്ങളിൽ 17 പോയിന്റുമായി എട്ടാം സ്ഥാനത്തുള്ള എ.ടി.കെ കൊൽക്കത്തയാണ് കേരളത്തിന്റെ എതിരാളികൾ. ഇന്ന് ജയിക്കാനായാൽ എഫ്.സി ഗോവയേയും ജംഷഡ്പൂരിനെയും മറികടന്ന് നാലാം സ്ഥാനത്ത് എത്താം. അതേസമയം, പ്ലേ ഓഫ് സാദ്ധ്യതകൾ നിലനിർത്താൻ അവശേഷിക്കുന്ന നാല് മത്സരങ്ങളും ബ്ലാസ്റ്റേഴ്സിനെ ജയിച്ചേ മതിയാകൂ. ഈ സാഹചര്യത്തിൽ കേരളത്തിനായി കൂടുതൽ ഗോളുകൾ നേടിയ ഹ്യൂമിന്റെ പുറത്താകൽ കേരളത്തിന് കനത്ത തിരിച്ചടിയാകുമെന്ന് ഉറപ്പാണ്.
14 മത്സരങ്ങളിൽ നിന്ന് 20 പോയിന്റുമായി ലീഗിൽ ആറാം സ്ഥാനത്തുള്ള കേരള ബ്ളാസ്റ്റേഴ്സിന് ഇന്നത്തെ മത്സരം നിർണായകമാണ്. 13 മത്സരങ്ങളിൽ 17 പോയിന്റുമായി എട്ടാം സ്ഥാനത്തുള്ള എ.ടി.കെ കൊൽക്കത്തയാണ് കേരളത്തിന്റെ എതിരാളികൾ. ഇന്ന് ജയിക്കാനായാൽ എഫ്.സി ഗോവയേയും ജംഷഡ്പൂരിനെയും മറികടന്ന് നാലാം സ്ഥാനത്ത് എത്താം. അതേസമയം, പ്ലേ ഓഫ് സാദ്ധ്യതകൾ നിലനിർത്താൻ അവശേഷിക്കുന്ന നാല് മത്സരങ്ങളും ബ്ലാസ്റ്റേഴ്സിനെ ജയിച്ചേ മതിയാകൂ. ഈ സാഹചര്യത്തിൽ കേരളത്തിനായി കൂടുതൽ ഗോളുകൾ നേടിയ ഹ്യൂമിന്റെ പുറത്താകൽ കേരളത്തിന് കനത്ത തിരിച്ചടിയാകുമെന്ന് ഉറപ്പാണ്.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ