ഷാര്‍ജ: പ്രതിശ്രുത വധുവിനെ കാണാന്‍ ലഗ്ഗേജ് കയറ്റിറക്ക് തൊഴിലാളിയായി അഭിനയിച്ച് വിമാനത്താവളത്തില്‍ നുഴഞ്ഞുകയറിയ ഇന്ത്യക്കാരന്‍ പിടിയില്‍. വിമാനത്താവളത്തിന്റെ മതില്‍ ചാടിക്കടന്നാണ് 26കാരനായ ഇന്ത്യന്‍ എഞ്ചിനീയര്‍ അതിസാഹസത്തിന് മുതിര്‍ന്നത്. മതില്‍ ചാടിക്കടന്ന് ഇയാള്‍ റണ്‍വേയില്‍ ഉണ്ടായിരുന്ന വിമാനത്തില്‍ കയറാന്‍ ശ്രമിക്കുന്നതിനിടയിലാണ് പിടിയിലായത്.
നാട്ടിലേയ്ക്ക് തിരിക്കുകയായിരുന്ന പ്രതിശ്രുത വധുവിനെ കാണാനാണ് യുവാവ് എത്തിയത്. ലഗ്ഗേജ് കയറ്റിറക്ക് തൊഴിലാളിയായി അഭിനയിച്ച് വിമാനത്താവളത്തില്‍ കടന്ന യുവാവ് പാസ്‌പോര്‍ട്ട് തൊഴിലുടമയുടെ പക്കലാണെന്നും പറയുകയായിരുന്നു. സ്‌നേഹപ്രകടനത്തിന്റെ ഭാഗമായാണ് ഇത്തരത്തില്‍ സംഭവിച്ചതെന്നും ഇയാള്‍ അധികൃതരോട് വ്യക്തമാക്കി.
പ്രതിശ്രുത വരനും, വധുവും യുഎഇയില്‍ ബന്ധുക്കളുടെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളിലാണ് ജോലി ചെയ്യുന്നത്. എന്നാല്‍ പരസ്പരം കാണാനുള്ള സാഹചര്യം ഇല്ലാതെ വരികയും, പ്രതിശ്രുത വധുവിനൊപ്പം നാട്ടിലേയ്ക്ക് തിരിക്കാന്‍ കമ്പനിയില്‍ ആവശ്യപ്പെട്ടെങ്കിലും ബന്ധുക്കളുടെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തില്‍ നിന്ന് അനുമതി നല്‍കിയില്ല. ഇതേതുടര്‍ന്നാണ് യുവാവ് അതയിസാഹസത്തിന് മുതിര്‍ന്നത്. അതേസമയം വീട്ടുകാര്‍ക്ക് ഈ കല്യാണത്തിന് താല്‍പര്യമില്ലാത്തതിനാല്‍ തന്നെ നാട്ടിലേയ്ക്ക് വിടാതെ തടഞ്ഞുവെച്ചിരിക്കുകയാണെന്നും യുവാവ് പോലീസിനോട് വെളിപ്പെടുത്തി.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ