വെള്ളിയാഴ്‌ച, ഫെബ്രുവരി 09, 2018
ന്യൂഡല്‍ഹി : നീതി ആയോഗ് പുറത്തു വിട്ട കണക്കില്‍ ആരോഗ്യ രംഗത്ത് ഉയരത്തിലെത്തി കേരളം. രാജ്യത്തെ വലിയ സംസ്ഥാനങ്ങളുടെ പട്ടികയിലാണ് കേരളം ഒന്നാമതെത്തിയിരിക്കുന്നത്.

അതേസമയം, ഈ പട്ടികയില്‍ ഉത്തര്‍പ്രദേശിന്റെ സ്ഥാനം താഴെത്തട്ടിലാണ് എന്നതാണ് ശ്രദ്ധേയം. വാര്‍ഷിക സൂചിക നോക്കുമ്പോള്‍ ആരോഗ്യ രംഗത്ത് പുരോഗതി കൈവരിക്കുന്നതായി നീതി ആയോഗ് കണ്ടെത്തിയ സംസ്ഥാനങ്ങളില്‍ ഒന്നാം സ്ഥാനത്ത് ഝാര്‍ഖണ്ഡും രണ്ടാമതായി ജമ്മു കശ്മീരും മൂന്നാം സ്ഥാനത്ത് ഉത്തര്‍പ്രദേശുമാണ്. കേരളത്തിനു പിന്നിലായി പഞ്ചാബ്, തമിഴ്‌നാട്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളാണ് യഥാക്രമം പട്ടികയില്‍ ഇടം നേടിയിട്ടുള്ളത്.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ