കസ്റ്റഡിയിലെടുത്ത സുഹൃത്തിനെ വിട്ടു കിട്ടണമെന്നാവശ്യപ്പെട്ട് സ്റ്റേഷനില്‍ ബഹളം വെച്ചയാളെ അറസ്റ്റ് ചെയ്തു
കാസര്‍കോട്: കസ്റ്റഡിയിലെടുത്ത സുഹൃത്തിനെ വിട്ടു കിട്ടണമെന്നാവശ്യപ്പെട്ട് സ്റ്റേഷനില്‍ ബഹളം വെച്ചയാളെ കാസര്‍കോട് പൊലീസ് അറസ്റ്റ് ചെയ്തു. ചൗക്കി കാവുഗോളിയിലെ കെ. ഉമേശ് (46) ആണ് അറസ്റ്റിലായത്. ഇന്നലെ രാവിലെ പതിനൊന്നര മണിയോടെ കാസര്‍കോട് പൊലീസ് സ്റ്റേഷനിലാണ് സംഭവം. പൊലീസ് കസ്റ്റഡിയിലെടുത്ത തന്റെ സുഹൃത്തിനെ വിട്ടു നല്‍കണമെന്നാവശ്യപ്പെട്ടാണ് യുവാവ് സ്റ്റേഷനിലെത്തിയത്. ജി.ഡി ചാര്‍ജ്ജിലുണ്ടായിരുന്ന പൊലീസുകാരോട് ബഹളം വെക്കുകയും കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തുകയും ചെയ്തതിനാണ് കേസെടുത്ത് അറസ്റ്റ് ചെയ്തത്.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ