ചൊവ്വാഴ്ച, ഫെബ്രുവരി 13, 2018

ബല്ലാകടപ്പുറം:  ബല്ലാകടപ്പുറം ബി ട്ടി ഗല്ലി ആർട്സ് ആന്റ് സ്പോർട്സ്‌ ക്ലബിന്റെ നേത്രതത്തിൽ നാട്ടിലെ പുതിയതാരങ്ങളെ കണ്ടെത്താൻ ബല്ലാ ബീച്ച്‌ പ്രിമിയർ ലീഗിന് തുടക്കമായി. ഇട്ടമ്മൽ നൂർ മസ്ജിദ്‌ പരിസരത്ത്‌ നിന്നും ആരംഭിച്ച വിളംബര ജാഥ മുൻ കാല പ്രവാസിയും പൗര പ്രമുഖാനുമായ കെ എച്ച്‌ മുഹമ്മദ്‌ കുഞ്ഞി ബിപി എ ൽ ചെയർമാൻ നൗഫൽ പാട്ടില്ലത്തിന് പതാക കൈമാറി ഉദ്ഘാടനം നിർവഹിച്ചു.  ബാന്റ്‌ വാദ്യങ്ങളുടെയും 6 ബിപി എൽ ടിമുകളുടെയും നാട്ടുകാരുടെയും അകമ്പടിയോടെ സ്കൂൾ ഗ്രൗണ്ടിലേക്ക്‌ വിളംബര ജാഥ നടന്നു. ഗ്രീൻ ബ്രിഗാഡിയർസ് എഫ്‌ സിയും ഓക്ലാന്റ്‌ എഫ്‌സി യും തമ്മിലുള്ള ആദ്യ മൽസരം കഞ്ഞങ്ങാട്‌ നഗരസഭാ സ്റ്റാന്റിങ്ങ്‌ കമ്മിറ്റി ചെയർമാൻ എം പി ജാഫർ ഉദ്ഘാടനം ചെയ്തു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ