രാത്രി ഏഴ് മണിക്ക് നടക്കുന്ന ഉദ്ഘാടന സമ്മേളനം കാഞ്ഞങ്ങാട് ഖാസി സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും.
ഉറൂസ് കമ്മിറ്റി കണ്‍വീനര്‍ സന മാണിക്കോത്ത് സ്വാഗതം പറയും. മാണിക്കോത്ത് മുസ്ലിം ജമാഅത്ത് പ്രസിഡന്റ് മുബാറക് ഹസൈനാര്‍ ഹാജി അധ്യക്ഷത വഹിക്കും. കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് പ്രസിഡന്റ് മെട്രോ മുഹമ്മദ് ഹാജി, ജന.സെക്രട്ടറി ബഷീര്‍ വെള്ളിക്കോത്ത്, ട്രഷറര്‍ പാലക്കി കുഞ്ഞഹമ്മദ് ഹാജി, മാണിക്കോത്ത് മുസ്ലിം ജമാഅത്ത് ജന.സെക്രട്ടറി കൂളിക്കാട് കുഞ്ഞബ്ദുല്ല ഹാജി, ട്രഷറര്‍ എം.എൻ മുഹമ്മദ് ഹാജി, സണ്‍ലൈറ്റ് അബ്ദുറഹ്മാന്‍ ഹാജി, മുൻഖത്തീബ് മാരായ
എം പി അബ്ദുൽ മജീദ് മുസ്ലിയാർ, കബീർ ഫൈസി ചെറുകോട്, തുടങ്ങിയവരും ശിഹാബ് തങ്ങൾ അൽ ഹാദി, വി, വി, ഉസ്മാൻ ഫൈസി, ചുഴലി മുഹ്യദ്ധീൻ മുസ്ലിയാർ, ജാഫർ സാദിഖ് ദാരിമി (ഖത്തീബ് സൗത്ത് ചിത്താരി), ശറഫുദ്ധീൻ ബാഖവി ( ഖത്തീബ് അതിഞ്ഞാൽ ) ആദം ദാരിമി, മാണിക്കോത്ത് അബൂബക്കർ , ശാഹുൽ കൊത്തിക്കാൽ, ആസിഫ് പാലക്കി, എം പി നൗഷാദ് തുടങ്ങിയ പ്രമുഖര്‍ സംബന്ധിക്കും. തുടര്‍ന്ന് മുസ്തഫ ഹുദവി ആക്കോട് മുഖ്യ പ്രഭാഷണം നടത്തും.
നാളെ രാത്രി എട്ട് മണിക്ക് കടക്കല്‍ നിസാമുദ്ധീന്‍ ബാഖവി മുഖ്യ പ്രഭാഷണം നടത്തും. 15 ന് രാത്രി എട്ട് മണിക്ക് റഫീഖ് സഅദി കാസര്‍ഗോട് മുഖ്യ പ്രഭാഷണം നടത്തും.
16ന് രാത്രി ഏഴ് മണിക്ക് മജ്‌ലിസുന്നൂറും കൂട്ടു പ്രാര്‍ഥനയും നടക്കും.സയ്യിദ് അലിയാര്‍ തങ്ങള്‍ അല്‍ ബുഖാരി മണ്ണാര്‍ക്കാട് നേതൃത്വം നല്‍കും. ശേഷം ഉസ്താദ് അബുഫിദ റഷാദി ഈരാറ്റുപേട്ട മത പ്രഭാഷണം നടത്തും. 17ന് രാത്രി എട്ട് മണിക്ക് കുമ്മനം നിസാമുദ്ധീന്‍ അല്‍ അസ്ഹരി, 18ന് രാത്രി എട്ട് മണിക്ക് മഅ്മൂന്‍ ഹുദവി വണ്ടൂര്‍ മുഖ്യ പ്രഭാഷണം നടത്തും. ശൈഖുനാ നാലാങ്കേരി ഉസ്താദ് കൂട്ടു പ്രാര്‍ഥനയ്ക്ക് നേതൃത്വം നൽകും.
19ന് ഉച്ചയ്ക്ക് ളുഹർ നിസ്ക്കാര ശേഷം മൗലീദ് പാരായണവും, വൈകീട്ട് അസർ നിസ്ക്കാരശേഷം അന്നദാനവും നടക്കും. ഇതോട് കൂടി ഉറൂസ് പരിപാടിക്ക് സമാപനം കുറിക്കും.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ