ബുധനാഴ്‌ച, ഫെബ്രുവരി 14, 2018
തിരുവനന്തപുരം: (www.mediaplusnews.com) യു.എ.ഇ. ല്‍ ജോലിക്ക് അപേക്ഷിക്കുന്ന ഉദ്യോഗാര്‍ത്ഥിളുടെ പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് അപേക്ഷയ്ക്കുള്ള ഫീസ് കുറച്ചു. 1000രൂപ ഉണ്ടായിരുന്ന ഫീസ്‌ 500 രൂപയാക്കിയാണ് കുറച്ചത്.  ഇനി മുതല്‍ അപേക്ഷ സമര്‍പ്പിക്കേണ്ടത് സ്വന്തം പരിധിയിലെ പോലീസ് സ്റ്റേഷനിലാണെന്നും ഡിജി പി ഇറക്കിയ സര്‍ക്കുലറില്‍  പറയുന്നു. 3 ദിവസംകൊണ്ട്  സര്‍ട്ടിഫിക്കറ്റ് നല്‍കാണമെന്നും ഉത്തരവില്‍ പറയുന്നു. വിലാസം തെളിയിക്കുന്ന രേഖ (റേഷന്‍ കാര്‍ഡ്, വോട്ടര്‍ ഐഡി, എസ്.എസ്.എല്‍.സി ബുക്ക് ), ജനന തീയ്യതി തെളിയിക്കുന്ന രേഖ, പി സി സി യുടെ ആവശ്യം വിവരിക്കുന്ന അപേക്ഷ, രണ്ട് പാസ്പോര്‍ട്ട് സൈസ് ഫോട്ടോസ്, പാസ്പോര്‍ട്ട് ഉണ്ടെങ്കില്‍ അതിന്റെ കോപ്പി എന്നിവയാണ് ആപെക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ടത്. ഫീസ്‌ പോലീസ് സ്റ്റേഷനിലാണ് അടക്കേണ്ടത്. മീഡിയ പ്ലസ് ന്യൂസ്‌ ആന്‍ഡ്രോയിഡ് ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍* https://goo.gl/MEaxTn

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ